മേജര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം നിലച്ചു
ആനക്കര: പറക്കുളം മേജര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം നിലച്ചു. നാല് പഞ്ചായത്തുകളെ ലക്ഷ്യം വച്ചു തുടങ്ങിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ആവസാന ഘട്ടത്തില്‍ മുടങ്ങിയത്.
പെതു മരാമത്ത് വകുപ്പിന് 18 ലക്ഷം രൂപ കെട്ടിവെക്കുന്നതില്‍ ജല വകുപ്പ് കാണിച്ച അനാസ്ഥായാണ് ആയിരകണക്കന് ഗുണഭോക്താക്കള്‍ക്ക് ആശ്വാസമാകേണ്ട പദ്ധതി അവതാളത്തിലാക്കിയത്.
പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗത്ത് പൈപ്പ് സ്ഥാപിക്കാനുണ്ട്. പണമടക്കാത്തതിനാല്‍ അനുമതി ലഭിച്ചിട്ടില്ല.
പണി െൈവെകുംതോറും ചിലവും കൂടുമെന്നു മാത്രമല്ല രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കപ്പൂര്‍ ആനക്കര പട്ടിത്തറ ഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് ഈ വേനലിലും വെളളം നല്‍കാനാവില്ല.
പദ്ധതി വൈകാതിരിക്കാന്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഇടപെടണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വി.ടി. ബല്‍റാം എംഎല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."