അപകടക്കെണിയൊരുക്കി മേപ്പാറ വളവ്
ശ്രീകൃഷ്ണപുരം: ചെര്‍പ്പുളശേരി മണ്ണാര്‍ക്കാട് സംസ്ഥാന പാതയിലെ കോട്ടപ്പുറത്തിനടുത്തുള്ള മേപ്പാറ വളവ് സ്ഥിരം അപകട മേഖലയാകുന്നു. എതിര്‍ ഭാഗത്തുനിന്ന് വാഹനം വരുന്നത് കാണാന്‍ കഴിയാത്ത രീതിയിലുള്ള കൊടും വളവാണ് ഇവിടെ. സംസ്ഥാനപാത റബറൈസ്ഡ് ആയതോടെ വാഹനങ്ങളുടെ വേഗത വര്‍ധിക്കുകയും എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാതെ വരികയും ചെയ്യുന്നതു കൊണ്ടാണ് ഇവിടെ അപകടസാധ്യത ഏറുന്നത്.
വളവ് സൂചിപ്പിക്കുന്ന സിഗ്‌നല്‍ ബോര്‍ഡ് ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മേപ്പാറ ജുമാ മസ്ജിദും മദ്‌റസയും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഉള്ള മേഖലയാണിത്. വളവ് കഴിഞ്ഞ ഉടന്‍ ഇവിടം ബസ് സ്റ്റോപ്പ് ഉണ്ട്. പലപ്പോഴും ഈ വഴിയിലൂടെ അപരിചിത യാത്രക്കാര്‍ സഞ്ചരിച്ചാല്‍ അപകടം ഉറപ്പാണ്.
മുമ്പ് നിരവധി അപകടങ്ങള്‍ തുടര്‍ക്കഥയായ ഈ പ്രദേശത്തു പല വാഹനങ്ങളും ചെന്ന് വീഴുന്നത് സമീപത്തെ മസ്ജിദ് വളപ്പിലാണ്. അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന വില്ലന്‍. മേപ്പാറയുടെയും കുലിക്കിലിയാട് പ്രദേശത്തിന്റെയും ഇടയില്‍ രണ്ട് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞത് അടുത്തകാലത്താണ്. മേപ്പാറ വളവിനെ കൂടാതെ മറ്റു വളവുകളിലും ദിശ ബബോര്‍ഡുകള്‍ വെക്കണമെന്നതും അപകട മേഖല ബോര്‍ഡുകള്‍ വെക്കണമെന്നതും ആവശ്യം ശ്കതമായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."