HOME
DETAILS

റമദാന്‍ ഒരു അനുഭവവും അനൂഭൂതിയുമാണ്

  
backup
June 23 2016 | 00:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%82-3

എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം മലബാര്‍ മേഖലയിലായിരുന്നതിനാല്‍ എനിക്ക് റമദാന്‍ ഒരു അനുഭവവും അനുഭൂതിയുമായിട്ടാണ് അനുഭവപ്പെടുന്നത്. വളരെ പവിത്രയോടെ മുസ്‌ലിം സഹോദരങ്ങള്‍ അനുഷ്ടിക്കുന്ന റമദാന്‍ വൃതവും അനുബന്ധ പ്രാര്‍ത്ഥനകളിലുമെല്ലാം പങ്കാളിയാകാന്‍ എനിക്ക് നീണ്ട 46 വര്‍ഷത്തെ മലബാര്‍ ജീവിതത്തിലൂടെ കഴിഞ്ഞു. റമദാന്‍ എന്റെ മനസിലേക്ക് ഓടിയെത്തുമ്പോള്‍ അദ്യം സ്മരിക്കപ്പെടുന്നത് മഹാനായ ബാഫക്കി തങ്ങളുടെ ഒപ്പമുള്ള റമദാന്‍ കാലമാണ്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട ഹൃദയബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ശക്തമായത്.
തിരുരങ്ങാടി ,കൊയിലാണ്ടി,കോഴിക്കോട് എന്നിവടങ്ങിലുള്ള റമദാന്‍ അനുഭവം എനിക്ക് വളരെ വ്യത്യസ്തമായിട്ടാണ് ഇന്നത്തെ കൊച്ചി ജീവിതത്തില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നത്. എം.കെ ഹാജി, ബാഫക്കി തങ്ങള്‍ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമുള്ള അനുഭവം നല്ലൊരു കാലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ബാഫക്കി തങ്ങളുടെ വീട്ടിലെ നോമ്പ് തുറയും പ്രാര്‍ഥനയും വലിയൊരു ആഘോഷം തന്നെയായിരുന്നു. എന്നോട് പലപ്പോഴും നോമ്പ് തുറക്കുന്ന സമയമാകുമ്പോള്‍ എത്തണമെന്ന് ആവശ്യപ്പെടാറുണ്ട്.
അങ്ങനെ നേരത്തെ തന്നെ എത്തുമ്പോള്‍ അവിടെ കുടുംബക്കാരും അയല്‍വാസികളും ശിഷ്യരുമായി നിരവധി പേരുണ്ടാകും. നോമ്പ് തുറക്കുന്നതിനു മുമ്പുള്ള പ്രാര്‍ഥനയും പിന്നെ നോമ്പ് തുറന്നുകഴിഞ്ഞുള്ള സുദീര്‍ഘമായ നമസ്‌കാരവും പ്രാര്‍ഥനാനിര്‍ഭരമായ അനുഭുതിയാണ് കാണുന്നവര്‍ക്കും നല്‍കിയിരുന്നത്.  
മനസില്‍ തട്ടുന്ന അനുഷ്ഠാന രീതിയായിട്ടാണ് വൃതത്തെയും നമസ്‌ക്കാരത്തെയും അനുഭവപ്പെട്ടത്. തങ്ങളുടെ ഒപ്പം പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ എത്തുന്നവരുടെ എണ്ണം എപ്പോളും നൂറുകണക്കിനായിരിക്കും. സാഷ്ടാംഗ നമസ്‌കാരം എന്നത് ഭക്തിനിര്‍ഭരമായ ഒന്നാണ്. എട്ട് അംഗങ്ങളും ഭുമിയില്‍ തൊട്ട് നാഥനോട് പ്രാര്‍ത്ഥിക്കുന്നതിലൂടെ ശാരീരികമായും മാനസികമായും വിശ്വാസിക്ക് ഉണര്‍വ് ലഭിക്കുകയാണ്. മത ഐക്യത്തിന്റെ ദൃഢത കൂടി റമാദാന്‍ സംഭാവന ചെയ്യുകയാണ്. സമര്‍പ്പിക്കാനും കീഴടങ്ങാനുമുള്ള മനസോടെ സര്‍വ്വനാഥനില്‍ അഭയം കണ്ടെത്തുന്ന വിശ്വാസിക്ക്  ഐക്യവും ദൃഢനിശ്ചയവും അച്ചടക്കവും ലഭ്യമാകുകയാണ്.  അച്ചടക്കം മനസിന്റെ ഏകാഗ്രതയും ദൃഢതയും നല്‍കുന്നു. മിക്ക മതങ്ങളിലും വൃതം ഉണ്ടെങ്കിലും ഇസ്ലാമിലെ വൃതാനുഷ്ഠാനമാണ്  ക്രമപ്പെടുത്തിയുള്ളതും കൂടുതല്‍ പ്രാവര്‍ത്തികമായിട്ടുള്ളതും. ജൈനമതത്തിലെ വൃതമാണ് കൂടുതല്‍ കടുപ്പമുള്ളത്.
ഹിന്ദുമതത്തില്‍ ഉപനിഷത്തുക്കളിലും വേദങ്ങളിലും പലതരം വൃതങ്ങള്‍ പരമാര്‍ശിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ചാന്ദ്രമാസത്തില്‍ നിശ്ചിതമായ സമയത്ത് പൂര്‍ണമായ വൃതാനുഷ്ഠാനം ഇസ്‌ലാമില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.
ഇസ്ലാമിലെ ഉപവാസം മധ്യമാര്‍ഗത്തിലുള്ളതാണ്. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ ശരീര ധാതുക്കള്‍ക്ക് വിശ്രമം നല്‍കാന്‍ കഴിയുകയാണ്. ഇതുവഴി ശരീര ധാതുക്കളുടെ ആയുസ് കൂടുകയും  ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയാണ്. ഒരു പുനരുജ്ജീവനമാണഅ ഇതുവഴി ഉണ്ടാകുന്നത്. നോമ്പ് തുറന്നാല്‍ വലിയ തോതില്‍ ഭക്ഷണം കഴിക്കാമെന്നത് മിഥ്യാധാരണയാണ്. ശരീര ധാതുക്കള്‍ വളരെ സവാകാശം മാത്രമേ പുര്‍വസ്ഥിതിയിലാകുയുള്ളു.
അതുകൊണ്ടാണ് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നോമ്പ് തുറന്നുകഴിഞ്ഞാല്‍ കഴിയാതെ പോകുന്നത്. ഇസ്ലാമിലെ പ്രാര്‍ത്ഥന ദൈത്വപ്രഖ്യാപനമാണ്. ഹൈന്ദവദര്‍ശനങ്ങളിലെ അദൈത്വ പ്രഖ്യാപനമല്ല പ്രാര്‍ത്ഥന.
അദ്വൈത പ്രഖ്യാനത്തില്‍ ദൈവത്തില്‍ ലയിക്കുകയാണെങ്കില്‍ ഇസ്ലാമില്‍ ദൈവത്തിന് കീഴടങ്ങി സമസ്ത അപരാഥങ്ങളും സമര്‍പ്പിച്ചുകൊണ്ട് നീയാണ് നാഥന്‍ എന്ന പ്രഖ്യാപനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിലെ പ്രാര്‍ഥനയ്ക്കും വൃതത്തിനുമെല്ലാം സമര്‍പ്പണഭാവമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  16 days ago