എം.എസ്.എം ഇരുപത്തൊന്നാമത് പ്രോഫ്‌കോണിന് സമാപനമായി
പാലക്കാട്: രാജ്യത്തെ 300ലധികം കാമ്പസുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധവും വൈജ്ഞാനിക മുന്നേറ്റത്തിന്റെ കരുത്തും പകര്‍ന്ന് നല്‍കി വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി എം.എസ്.എം സംസ്ഥാന സമിതി പാലക്കാട് പതുനഗരത്ത് സംഘടിപ്പിച്ച ഇരുപത്തൊന്നാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന് സമാപിച്ചു.
പഠന സെഷനില്‍ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, മുഹമ്മദ് ഖാന്‍. ഓപ്പണ്‍ ഫോറത്തില്‍ നാസര്‍ ബാലുശ്ശേരി, ഫദ്‌ലുല്‍ ഹഖ് ഉമരി, അബൂബക്കര്‍ സലഫി, മുഹമ്മദ് സാദിഖ് മദീനി പ്രഭാഷണം നടത്തി. വിവിധ സെഷനുകളില്‍ സി.പി. സലീം, അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മദീനി, താജുദ്ദീന്‍ സ്വലാഹി, എന്‍. ഇനായത്, റാസിഖ് സൗദഗര്‍, ഷൈഖ് അര്‍ഷദ് ബഷീര്‍ മദീനി, നബീല്‍ രണ്ടത്താണി, കെ.വി. അബ്ഷാര്‍ അലി മഹ്മൂദ്, സഫ്‌വാന്‍ ആലപ്പുഴ, ഷഫീഖ് സ്വലാഹി, എന്‍. അനസ് മുബാറക്ക് പ്രഭാഷണം നടത്തി.
പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാന്‍ പാഠ്യപദ്ധതിയില്‍ ധാര്‍മ്മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രോഫ്‌കോണ്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിക രാഷ്ട്രം എന്ന മുദ്രാവാക്യം മുഴക്കി ലോകത്ത് ഭീകരത വിതക്കുന്ന ഐ.എസിന് പിന്നില്‍ ഇസ്‌ലാമിക വിരുദ്ധ ശക്തികളാണെന്ന് സമൂഹം തിരിച്ചറിയണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."