HOME
DETAILS

കെല്‍പാം മോഡേണ്‍ റൈസ് മില്‍ ശിലാസ്ഥാപനം ഈ മാസം

  
backup
March 12 2017 | 18:03 PM

%e0%b4%95%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%a1%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%bf


ആലത്തൂര്‍: കല്ലേപ്പുള്ളി കെല്‍പാം പുനരുദ്ധാരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന മോഡേണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം ഈ മാസം അവസാനം നടക്കും.മന്ത്രിമാരായ എ.സി. മൊയ്തീന്‍, എ.കെ. ബാലന്‍ എന്നിവര്‍ക്ക് സൗകര്യപ്രദമായ തീയതിയില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ശിലാസ്ഥാപനം നടത്താനാണ് തീരുമാനം.
 കെല്‍പാം ചെയര്‍മാന്‍ കെ. തങ്കപ്പന്‍, മാനേജിങ് ഡയറക്ടര്‍ ജി. അജയകുമാര്‍, കണ്‍സള്‍ട്ടന്റെ്  ടി.കെ. ജയകുമാര്‍ ശനിയാഴ്ച കെല്‍പാം യൂനിറ്റ് സന്ദര്‍ശിച്ചപ്പള്‍ അറിയിച്ചതാണിത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് പി.സി. ഭാമ,സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സി. രമേഷ് കുമാര്‍, സംഗീത ബൈജു, വാര്‍ഡംഗം വി. മഞ്ജുഷ, കല്ലേപ്പുള്ളി യൂനിറ്റ് ഇന്‍ ചാര്‍ജ് ശിവദാസ് അനുഗമിച്ചു.
കല്ലേപ്പുള്ളിയില്‍  പ്രവര്‍ത്തിച്ചിരുന്ന പനനാര് സംസ്‌കരണ-പനന്തടി ഫര്‍ണിച്ചര്‍ നിര്‍മാണ ശാലയുടെ ഒരേക്കറിലേറെ വരുന്ന സ്ഥലത്തില്‍ 60 സെന്റെ് റൈസ് മില്ലിന് വിട്ടുകൊടുക്കും. പട്ടികജാതി വികസന വകുപ്പാണ് റൈസ് മില്‍ ആരംഭിക്കുന്നതിന് 1.70 കോടി രൂപ അനുവദിച്ചത്. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നവരോ അവരുടെ പിന്തുടര്‍ച്ചക്കാരൊ ആയിട്ടുള്ള പട്ടികജാതിക്കാരായ അറുപതോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിന് പുറമേ പനാര് സംസ്‌കരണ-പനന്തടി ഫര്‍ണിച്ചര്‍ നിര്‍മാണ ശാലയുടെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ വ്യവസായ വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.
കരകൗശല വസ്തുക്കളുടെ നിര്‍മാണവും ഇവിടെ പുനഃരാരംഭിക്കും. പനംകല്‍ക്കണ്ടം, പനംനൊങ്ക് എന്നിവ ഉപയോഗിച്ചുള്ള ശീതളപാനീയ നിര്‍മാണവും നടത്തും. 1985 ലാണ് കല്ലേപ്പുള്ളി കെല്‍പാം പനാര് സംസ്‌കരണ ശാല തുടങ്ങിയത്. ആലത്തൂര്‍ താലൂക്കില്‍ പൊതുമേഖലയിലെ ആദ്യ വ്യവസായ യൂനിറ്റാണിത്. 2010ല്‍ പനന്തടി ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രം ആരംഭിച്ചു. പനാര്-പനന്തടി എന്നിവയുടെ ലഭ്യത കുറവു മൂലം പിന്നീട് അടച്ചു പൂട്ടി. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്ന് നെല്ല് വാങ്ങി അരിയാക്കി അവര്‍ക്ക് അരി തിരിച്ചു നല്‍കുന്ന രീതിയിലായിരിക്കും മില്ലിന്റെ പ്രവര്‍ത്തനം. ഇതിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൈകാര്യ ചെലവാണ് മില്ലിന് ലഭിക്കുന്ന ലാഭം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago