പട്ടികവര്‍ഗ കുട്ടികള്‍ക്ക് പ്രാദേശിക ഭാഷയില്‍ പഠന സൗകര്യം ഏര്‍പെടുത്തും: മന്ത്രി ബാലന്‍
പാലക്കാട്: പട്ടികവര്‍ഗ കുട്ടികള്‍ക്ക് പ്രാദേശിക ഭാഷയില്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബാലന്‍. സര്‍വശിക്ഷാ അഭിയാന്‍ അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കൊകല്-സഹവാസ ക്യാംപിന്റെ ഭാഗമായി മോയന്‍ എല്‍.പി. സ്‌കൂളില്‍ പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ കുട്ടികളോടൊപ്പം പ്രഭാത ഭക്ഷണം പങ്കിട്ടു. കുട്ടികളുമായി അര മണിക്കൂര്‍ നീണ്ട സംവാദത്തിന് ശേഷമായിരുന്നു പ്രഭാത ഭക്ഷണം.
കുട്ടികള്‍ക്ക്് അവരുടെ പ്രാദേശിക ഭാഷയില്‍ തന്നെ പഠനസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി അധ്യാപകരെ നിയോഗിക്കുമെന്നും മന്ത്രി സംവാദത്തില്‍ പറഞ്ഞു. അട്ടപ്പാടി അടക്കമുളള ആദിവാസി മേഖലകളിലെ പോഷകാഹാരകുറവ് മൂലമുളള പ്രശ്‌നങ്ങള്‍ക്ക്് പരിഹാരം കണ്ടെത്താനുളള പദ്ധതി ആലോചിച്ചു വരികയാണ്.
മേഖലയില്‍ മൊബൈല്‍ ചികിത്സാ യൂനിറ്റ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി. ഉന്നതനിലവാരത്തിലുളള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കോച്ചിങ് സെന്ററും മേഖല പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള നടപടിയും മന്ത്രി വാഗ്ദാനം ചെയ്തു.
കുടിവെളള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കുടിവെളളപ്രശ്‌നം, മെച്ചപ്പെട്ട ചികിത്സാ സൗകര്യം, പ്ലാസ്റ്റിക്ക് വിമുക്തി തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ മുന്നോട്ട് വെച്ചത്.
പരിപാടിയില്‍ എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍, പി. കൃഷ്ണന്‍ അധ്യക്ഷനായി. പ്രോഗ്രാം ഓഫിസര്‍ സി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി പങ്കെടുത്തു. അട്ടപ്പാടിയിലെ വിവിധ സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 50 വിദ്യാര്‍ഥികളാണ് കാംപില്‍ പങ്കെടുത്തത്. ഇന്ന് രാവിലെ 10ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുമായും കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടാകും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുമായി മുഖാമുഖം പരിപാടിയും നടക്കും.
രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മനസിലാക്കാനാകും. ഉച്ചക്ക് ശേഷം മലമ്പുഴ ഉദ്യാന സന്ദര്‍ശനം ഫാന്റസി പാര്‍ക്ക് സന്ദര്‍ശനവും സഹവാസ ക്യാംപിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."