കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഉദ്ഘാടനം വനം മന്ത്രി കെ. രാജു നിര്‍വഹിക്കും
കൊല്ലം: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ആയൂര്‍ ആരാധനാ ഓഡിറ്റോറിയത്തില്‍ വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി മോഡല്‍ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനംചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സി. ബിനു, ബി. സരോജാദേവി, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാധാമണി സുഗതന്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.എസ് അജയകുമാര്‍, കെ. ഷിബു, സി. ശ്രീലക്ഷ്മി, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി. ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. രജിമോള്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍. സഹീര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍.എന്‍ ശരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജോസ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി. ബാഹുലേയന് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."