HOME
DETAILS

തണലൊരുക്കി വയനാട് മുസ്‌ലിം ഓര്‍ഫനേജ്

  
backup
May 05 2018 | 19:05 PM

muslim-orphanage

മുട്ടില്‍: മലമുകളില്‍ അനാഥ ബാല്യങ്ങള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ തണലില്‍ ഇത്തവണ സുമംഗലികളായത് 50 യുവതികള്‍. കഴിഞ്ഞ 14 വര്‍ഷം കൊണ്ട് സ്ഥാപനം ദാമ്പത്യത്തിലേക്കു കൈപ്പിടിച്ചു നടത്തിയത് 903 യുവതികളെയാണ്. 1806 യുവതീ-യുവാക്കള്‍ യതീംഖാനയുടെ കാരുണ്യത്തില്‍ കുടുംബജീവിതത്തിലേക്കു പ്രവേശിച്ചു. സ്ത്രീധനമോ സാമ്പത്തിക ഉപാധികളോ ഇല്ലാത്ത വിവാഹ അപേക്ഷകരെയാണ് ഡബ്ല്യു.എം.ഒ സ്ത്രീധനരഹിത വിവാഹസംഗമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് വിശദമായ പരിശോധനകള്‍ക്കു ശേഷം തിരഞ്ഞെടുക്കുന്നവരെ സംഗമത്തില്‍ പങ്കെടുപ്പിക്കും. വധുവിന് അഞ്ചു പവനും വരന് ഒരു പവനും സമ്മാനമായി നല്‍കുന്നുണ്ട്. വിവാഹ വസ്ത്രവും സദ്യയും പ്രൗഢഗംഭീരമായ ചടങ്ങും ഉദാരമതികളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. 

വയനാടിന്റെ മത-സാമുദായിക സൗഹാര്‍ദത്തിന്റെ വലിയ വേദി കൂടിയാണ് ഡബ്ല്യു.എം.ഒ സ്ത്രീധനരഹിത വിവാഹസംഗമം. വ്യത്യസ്ത മതനേതാക്കളും പ്രസ്ഥാന നേതാക്കളും അനുയായികളുമാണ് ഇവിടെ ഒരേ പന്തലില്‍ ഒരുമിക്കുന്നത്. സംഗമത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, താലൂക്ക് തുടങ്ങി വിവിധ തലങ്ങളില്‍ നടന്ന കുടുംബയോഗങ്ങള്‍ സ്ത്രീധനത്തിനെതിരേയുള്ള വലിയ മുന്നറിയിപ്പായി. വിദേശ ഗള്‍ഫ് നാടുകളില്‍ നടന്ന സ്‌നേഹസംഗമങ്ങള്‍, ബെനവലന്റ്‌സ് മീറ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. വധൂ-വരന്മാര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിങ് ഡോ. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് നല്‍കിയത്. വിദേശ വെല്‍ഫയര്‍ കമ്മിറ്റികള്‍, ഡബ്ല്യൂ.എം.ഒ പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി, മഹല്ല് കമ്മിറ്റികള്‍ തുടങ്ങി നിരവധി സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് വിവാഹ സംഗമങ്ങള്‍ വീണ്ടും നടത്താന്‍ യതീംധാനക്ക് പ്രചോദനമേകുന്നത്.
ഡബ്ല്യൂ.എം.ഒയെ അനേകം കുടുംബങ്ങളുടെ ഹൃദയത്തോടു ചേര്‍ക്കാന്‍ വിവാഹ സംഗമങ്ങള്‍ കാരണമായിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു. ഇത്തവണ സംഗമത്തില്‍ പങ്കെടുക്കാനെത്തിയത് 20000ത്തിന് മുകളില്‍ ആളുകളാണ്. നിക്കാഹിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.പി അഹമ്മദ്കുട്ടി ഫൈസി, എസ്. മുഹമ്മദ് ദാരിമി എന്നിവരും വിവിധ മഹല്ല് ഖത്വീബുമാരും നേതൃത്വം നല്‍കി. ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിലൊരുക്കിയ കതിര്‍മണ്ഡപത്തില്‍ ഹൈന്ദവ സഹോദരിമാര്‍ വിവാഹിതരായി. കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഈശ്വരന്‍ നമ്പൂതിരി കല്‍പ്പറ്റയായിരുന്നു വിവാഹങ്ങള്‍ക്ക് മുഖ്യകര്‍ക്തത്വം വഹിച്ചത്. കണ്ണൂര്‍ അപൂര്‍വ ആശ്രമത്തിലെ പ്രേം വൈശാലി അനുഗ്രഹപ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago