HOME
DETAILS

പൊലിസ് സംരക്ഷണത്തില്‍ അഴിഞ്ഞാട്ടം കാഞ്ഞിരംവിളക്കാര്‍ ആരോട് പരാതിപ്പെടും..?

  
backup
March 12 2017 | 18:03 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b4



അഞ്ചല്‍: വയല കാഞ്ഞിരംവിള മേഖല പരസ്യമദ്യപാനികളുടേയും ചീട്ടുകളി സംഘത്തിന്റേയും താവളമായി മാറി. പൊതുസ്ഥലങ്ങളിലെ പരസ്യമദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും കാരണം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവര്‍ക്ക് പൊലിസ് സംരക്ഷണം കൂടിയായതോടെ സംഗതി ഉഷാര്‍. പുത്തയം-കാഞ്ഞിരംവിള- കടയ്ക്കല്‍ റൂട്ടില്‍ പുത്തയം പാലം മുതല്‍ കാഞ്ഞിരംവിള ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് ഇത്തരം സംഘങ്ങള്‍ താവളമാക്കിയിരിക്കുന്നത്. വൈകുന്നേരം ആറരയോടെ ആരംഭിക്കുന്ന പരസ്യമദ്യപാനവും ചീട്ടുകളിയും രാത്രി വൈകിയും തുടരുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
 ഐ.സി.ഡി.പി സെന്റര്‍, പൊതുവിതരണ കേന്ദ്രം, ക്ഷീരസംഘം, അയ്യപ്പക്ഷേത്രം, വായനശാല, മുസ്‌ലിം പള്ളി, അംഗന്‍വാടി എന്നിവയെല്ലാമുള്ള തിരക്കേറിയ മേഖലയിലാണിത്. അരക്കിലോമീറ്റര്‍ അകലെയുള്ള തോട്ടംമുക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വൈകുന്നേരം ട്യൂഷന്‍ സെന്ററിലെ ക്ലാസ് കഴിഞ്ഞ് വൈകിയാല്‍ ഇത്തരം മദ്യപസംഘങ്ങള്‍ക്കിടയിലൂടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്. കടയ്ക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഈ മേഖലയില്‍ നിരവധി തവണ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടിട്ടും പൊലിസിന്റെ ഭാഗത്തുനിന്നും ഉദാസീന നടപടിയാണുള്ളതെന്നും ആക്ഷേപമുണ്ട്.
 കടയ്ക്കല്‍ പൊലിസ് സ്‌റ്റേഷനിലെ തന്നെ ചില പൊലിസുകാരുടെ ഒത്താശയോടെയാണ് ഇത്തരം സംഘങ്ങള്‍ ഇവിടെ അഴിഞ്ഞാടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മദ്യപരുടെ ശല്യം മിക്കപ്പോഴും വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിക്കുന്നത് പൊലിസില്‍ വിവരം അറിയിച്ചാലും അവര്‍ സ്ഥലത്തെത്തുമ്പോഴേക്കും പ്രശ്‌നക്കാര്‍ സ്ഥലം വിട്ടിരിക്കും. സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുന്നതിനുമുമ്പുതന്നെ പൊലിസുകാരില്‍ ചിലര്‍ ഇത്തരം സംഘത്തെ ഫോണ്‍ മുഖേന വിവരം അറിയിക്കുന്നതാണ് പരസ്യമദ്യപാനവും ചീട്ടുകളിയും നടത്തുന്ന സംഘങ്ങള്‍ പിടിയിലാകാത്തതിനു കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വിദേശമദ്യം ശേഖരിച്ച് വില്‍പന നടത്തുന്ന സംഘങ്ങളാണ് സംഭവത്തിനുപിന്നിലെന്നും ആരോപണമുണ്ട്. നാട്ടില്‍ ക്രമസമാധാനത്തിനുവേണ്ടി സഹകരിക്കേണ്ട പൊലിസ് തന്നെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. ഇതിനെതിരേ ആര്‍ക്ക് പരാതി നല്‍കണമെന്നറിയാതെ കുഴയുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago