പൊങ്കാല കഴിഞ്ഞു മടങ്ങവെ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച് ഭക്ത മരിച്ചു
കരുനാഗപ്പള്ളി: ദേശീയപാത പുള്ളിമാന്‍ ജങ്ഷനില്‍ കാറും പെട്രോള്‍ ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ആലപ്പുഴ കാളിക്കാട്ട് വിളയില്‍ ശന്തപ്പന്റെ സഹോദരി ശ്രീധരി(53)ആണ് മരിച്ചത്. കാറില്‍ യാത്ര ചെയ്തിരുന്ന ശാന്തപ്പന്, ശ്രീധരിയുടെ മകന് ശ്രീകാന്ത്, മകള്‍ ശ്രീഷ (23) ശ്രീഷയുടെ മക്കളായ ദേവു (3), ഉണ്ണിക്കുട്ടന് (1) എന്നിവര്‍ക്കാണ് ഗരുതര പരുക്കേറ്റത്. പരുക്കേറ്റ ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്നും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീധരി ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയായരുന്നു.
ടാങ്കര്‍ ലോറി ഡ്രൈവറായ തൊടുപുഴ ആലപ്പാട്ട് വീട്ടില്‍ എബിന് (21), സഹായിയായ കോട്ടയം സ്വദേശി അനിജിത്ത് (20) എന്നിവര്‍ പരുക്കൊന്നും ഏല്ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒരു മണിക്കായിരുന്നു അപകടം. എറണാകുളത്ത് നിന്നും പെട്രോളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും പൊങ്കാല കഴിഞ്ഞ് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് വന്ന കാര്‍ ആദ്യം ഡ്രൈവറുടെ ക്യാമ്പിന് സൈഡില്‍ തട്ടി ഡീസല്‍ ടാങ്കിലും പിറകിലെ ടയറിലേക്കും ഇടിക്കുകയും ആയിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി കാറില്‍ കുരുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."