മൂന്ന് മാസത്തിനിടെ ആറ് സ്ത്രീധന മരണങ്ങള്‍
കൊണ്ടോട്ടി: മൂന്ന് മാസത്തിനിടെ സ്ത്രീകള്‍ക്കെതിരേ നടന്നത് 3207 ഗാര്‍ഹിക പീഡനക്കേസുകള്‍. വിവിധ പൊലിസ് സ്റ്റേഷനുകളിലായി ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് 3207 കേസുകള്‍ സ്ത്രീകള്‍ക്കെതിരേയുണ്ടായത്.
ഇതില്‍ ആറ് സ്ത്രീകള്‍ മരിച്ചത് സ്ത്രീധനത്തിന്റെ പേരില്‍. ഭര്‍തൃ പീഡനക്കേസുകള്‍ 349 എണ്ണം റിപ്പോര്‍ട്ട് ചെയ്തു.
444 ബലാല്‍സംഗ കേസുകളും 34 തട്ടിക്കൊണ്ടുപോകലുമുണ്ടായി. സ്ത്രീധന മരണങ്ങളില്‍ രണ്ടെണ്ണം കോഴിക്കോട് ജില്ലയിലാണ്. തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓരോ കേസുകളുമുണ്ടായി. എറണാകുളം ജില്ലയിലാണ് സ്ത്രീകള്‍ക്കെതിരേയുള്ള കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. 470 കേസുകള്‍. 426 കേസുകള്‍ തിരുവനന്തപുരത്തുമുണ്ടായി.
ജനുവരി മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്കെതിരേ 921 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് കേസുകള്‍ ശൈശവ വിവാഹമാണ്. രണ്ട് കൊലപാതകങ്ങളും 278 ബലാല്‍സംഗ കേസുകളുമുണ്ടായി.
ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളും ഇരയാകുന്ന കേസുകള്‍ വര്‍ധിക്കുന്നതായി ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം 4721 കേസുകള്‍ ഗാര്‍ഹിക പീഡന കേസുകളുണ്ടായി. കേസുകള്‍ക്ക് നിയമസഹായവും സ്‌നേഹിത നല്‍കി വരുന്നുണ്ട്. ഇതുവരെ 25,000 ത്തിലേറെ പേര്‍ക്ക് സ്‌നേഹിതയുടെ സേവനം ലഭ്യമായി. 2244 സ്ത്രീകള്‍ക്ക് സുരക്ഷിത താമസവും നല്‍കി.
കഴിഞ്ഞ വര്‍ഷം വിവിധ അതിക്രമങ്ങള്‍ നേരിട്ടെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3271 പേര്‍ക്ക് കൗണ്‍സലിംഗ് സേവനം ലഭ്യമാക്കി. ഇതില്‍ 2248 പേര്‍ ഗാര്‍ഹിക പീഡനം നേരിട്ടവരും 30 പേര്‍ മനുഷ്യക്കടത്തിനു വിധേയമായവരുമാണ്.
ഫോണ്‍ വഴി 6659 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.ശിശുക്ഷേമ സമിതി, പൊലിസ്, സാമൂഹിക നീതി എന്നീ വകുപ്പുകളുമായി സംയോജിപ്പിച്ചാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ്ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നിവ വഴി അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിതയുടെ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും ലഭ്യമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."