പെരുന്നാളിന് പുതുവസ്ത്രവുമായി എസ്.കെ.എസ്.എസ്.എഫ്
തൃശൂര്‍: അനാഥരും അഗതികളുമായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍ ആശ്രിതരില്ലാത്തവര്‍, വൃദ്ധജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വരുന്ന പെരുന്നാളിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സഹചാരി റിലീഫ് സെല്‍ വഴി പുത്തനുടുപ്പുകള്‍ വിതരണം ചെയ്യും.
കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച 'സ്‌നേഹതണല്‍' പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മറ്റികള്‍ വഴിയും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷം സഹായം കൂടുതല്‍ പേരിലേക്ക് വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
സ്‌നേഹ തണലിന്റെ പ്രവര്‍ത്തനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കണ്‍വീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. മുപ്പതാം തിയതി വ്യാഴാഴ്ച തൃശൂര്‍ എം.ഐ.സിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസ്ത്രത്തിന്റെ വിതരണോല്‍ഘാടനം നടത്തും.
മുപ്പത്തിയൊന്നാം തിയതി വെള്ളിയാഴ്ച ജുമുഅക്കു ശേഷം മുഴുവന്‍ മേഖലകളിലും യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വസ്ത്രം വിതരണം ചെയ്യും.
സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ ചെയ്യാനും 9847431994, 9142291442 എന്ന നമ്പറില്‍ ബന്ധപ്പെടുക. സഹായങ്ങള്‍ അയക്കാനുള്ള അക്കൗണ്ട് നമ്പര്‍: 4267000100092153 (കഎടഇ ഇീറല: ജഡചആ0426700 പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേശമംഗലം ബ്രാഞ്ച്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."