തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വം: സി.എന്‍ ബാലകൃഷ്ണന്‍ ബാലകൃഷ്ണന്‍ പാര്‍ട്ടിയെ കുടുംബസ്വത്താക്കിയെന്ന്
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി.എന്‍.ബാലകൃഷ്ണനെതിരെ കെ.പി.സി.സി ഉപസമിതിയില്‍ പരാതി ഉയര്‍ന്നതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിനാണെന്നുള്ള കുറ്റപ്പെടുത്തലുമായി സി.എന്‍. ബാലകൃഷ്ണനും രംഗത്തെത്തി.
തൃശൂരിലെ തോല്‍വി സംബന്ധിച്ച് കെ.പി.സി.സി ഉപസമിതിയുടെ തെളിവെടുപ്പ് ചൊവ്വാഴ്ച നടന്നപ്പോഴാണ് ജില്ലയിലെ ഏക എം.എല്‍.എയായ അനില്‍ അക്കരയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലും സി.എന്‍. ബാലകൃഷ്ണനെതിരേ രൂക്ഷമായ പരാതിയുമായി രംഗത്ത് വന്നത്. പാര്‍ട്ടിയെ കുടുംബ സ്വത്തുപോലെ കൊണ്ടുനടന്ന ബാലകൃഷ്ണനാണ് ജില്ലയില്‍ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണമെന്നായിരുന്നു പരാതി.
എന്നാല്‍ ഇതിനു മറുപടിയായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിനാണെന്ന് തുറന്നടിച്ച ബാലകൃഷ്ണന്‍ തോല്‍വിക്ക് കാരണക്കാരായവരെ മാറ്റി നിര്‍ത്തണമെന്നും താന്‍ കാരണക്കാരനാണെങ്കില്‍ തന്നെയും മാറ്റി നിറുത്തണമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പരാതിയുയര്‍ന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ തൈക്കാട്ടുശേരിയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ബാലകൃഷ്ണന്റെ പ്രതികരണം. 25,000 ഭൂരിപക്ഷം കിട്ടുമെന്ന് വീമ്പിളക്കിയവര്‍ക്ക് ഭൂരിപക്ഷം കുറഞ്ഞതിന്റെ ജാള്യത മറക്കാനാണ് തനിക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്നായിരുന്നു അനില്‍ അക്കരയുടെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം. സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും പത്മജയെ സ്ഥാനാര്‍ഥിയാക്കിയതാരാണെന്നും അദ്ദേഹം ചോദിച്ചു. 60വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം തനിക്കുണ്ടെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയാണെന്നും തോല്‍വിയുടെ കാരണം സംസ്ഥാന നേതൃത്വം കണ്ടെത്തണമെന്നും സി.എന്‍. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."