സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനുകളില്‍ പുതിയ നാഥന്‍മാര്‍; 20 ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയ മൂന്ന് സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനുകളില്‍ ചുമതലക്കാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലേക്കാണ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചത്. കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായ കെ.സുനില്‍കുമാറിനെ എറണാകുളം സൈബര്‍ ക്രൈം സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. ഒല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ കെ.കെ സജീവിനെ തൃശൂരിലും ക്രൈം ബ്രാഞ്ചിലെ എം.വി അനില്‍കുമാറിനെ കോഴിക്കോട് സൈബര്‍ സ്റ്റേഷനിലേക്കും മാറ്റി നിയമിച്ച് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി.
പൊലിസില്‍ 20 ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റി. കോഴിക്കോട് ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ നിന്ന് കെ.കെ ശശിധരനെ കോഴിക്കോട് ക്രൈംബ്രാഞ്ചിലേക്കും കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ പി.പ്രമോദിനെ വളാഞ്ചേരിയിലേക്കും മാറ്റി. പെരിനാട് നിന്നും എം.ഐ ഷാജിയെ താനൂരിലേക്കും സി.അലവിയെ താനൂരില്‍ നിന്നും പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും സ്ഥലം മാറ്റി. ടി.ബിജുവിനെ പത്തനംതിട്ടയില്‍ നിന്ന് പെരിനാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്ലില്‍ നിന്ന് ബെന്നി ജേക്കബിനെ ഒല്ലൂരിലേക്ക് മാറ്റി. ഇടുക്കി ക്രൈംബ്രാഞ്ചില്‍ നിന്ന് എം.ആര്‍ മധുബാബുവിനെ തിരുവനന്തപുരം എസ്.സി.ആര്‍.ബിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അവിടെയുള്ള ടി.ആര്‍ പ്രദീപ്കുമാറിനെ ഇടുക്കിയില്‍ പകരം നിയമിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഷാജി ജോസിനെ കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം ഒന്നിലേക്കും വടക്കേക്കരയില്‍ നിന്നും എം.കെ മുരളിയെ ഞാറയ്ക്കലേക്കും സ്ഥലം മാറ്റി. ഞാറയ്ക്കലില്‍ നിന്നും എ.എ അഷറഫിനെ വടക്കേകരയില്‍ മാറ്റി നിയമിച്ചു.
കൊച്ചി സിറ്റി ട്രാഫിക് രണ്ടില്‍ നിന്നും ആര്‍. മധുവിനെ കല്ലൂര്‍ക്കാട് നിയമിച്ചു. കല്ലൂര്‍ക്കാട് നിന്നും പി.എച്ച് ഇബ്രാഹിമിനെ ട്രാഫിക് രണ്ടിലേക്ക് സ്ഥലം മാറ്റി. കളമശ്ശേരിയില്‍ എസ്. ജയകൃഷ്ണന്‍ കൊച്ചി വിജിലന്‍സിലേക്കും കൊല്ലം വിജിലന്‍സില്‍ നിന്ന് എ.പ്രസാദിനെ കളമശ്ശേരിയിലേക്കും മാറ്റി. കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് റൂറലില്‍ നിന്ന് എം.എം അബ്ദുല്‍കരീമിനെ വയനാട് സ്‌പെഷല്‍ ബ്രാഞ്ചിലേക്കും അവിടെ നിന്ന് പി.എല്‍ ഷൈജുവിനെ കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു. പറവൂരില്‍ നിന്നും എസ് ഷരീഫിനെ കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂമിലേക്കും വി.എസ് ധനരാജിനെ പറവൂരിലേക്കും മാറ്റി. മണ്ണാര്‍ക്കാട് നിന്നും ഹിദായത്തുള്ള മാംമ്പ്രയെ പാലക്കാട് ക്രൈംബ്രാഞ്ച് രണ്ടിലേക്ക് സ്ഥലം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."