HOME
DETAILS
MAL
വിലക്കുറവ് ബോര്‍ഡ് വെച്ച് തട്ടിപ്പ്; നടപടിയെടുക്കണമെന്നാവശ്യം
backup
March 12 2017 | 19:03 PM
കോവളം: മെഡിക്കല്‍ സ്റ്റോറുകളില്‍ 75 ശതമാനം വരെ വില കുറച്ചു നല്‍കുമെന്ന് പരസ്യ ബോര്‍ഡ് വെച്ച് ജനങ്ങളെ പറ്റിക്കുന്നവര്‍ക്കെതിരെ ഡ്രഗ്സ് കണ്ട്രോളര് നടപടി സ്വീകരിക്കണമെന്ന് കേരള പൗരാവകാശ സമിതി ആവശ്യപ്പെട്ടു. 75 ശതമാനം വരെ വില കുറച്ചു നല്‍കുമെന്ന് ബോര്‍ഡ് വെക്കുന്നവര്‍ പരമാവധി പത്തു ശതമാനം മാത്രമാണ് കുറക്കുന്നതെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കു മുന്നില്‍ നിന്ന് ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും ഭാരവാഹികളായ പെരുകാവ് വിനോദ്, സുനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."