ജനവാസ കേന്ദ്രത്തിലേക്കുള്ള കള്ളുഷാപ്പ് മാറ്റം നാട്ടുകാര്‍ തടഞ്ഞു
വെള്ളാങ്ങല്ലൂര്‍: ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തേക്ക് കള്ളുഷാപ്പ് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു. തെക്കുംകര വില്ലേജില്‍ പൈങ്ങോട് മണ്ണ് പാത്രം സൊസൈറ്റി മൂലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കള്ളുഷാപ്പ് നടത്താനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആലിസ് തോമസ്, ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, സിമി കണ്ണദാസ്, മണമ്മല്‍ ശശി മേനോന്, ഇ.വി സജീവ്, എം.എസ് രഘുനാഥ്, ഇ.കെ ജോബി, ഉണ്ണി പി.പി എന്നിവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട അഡീഷണല്‍ എസ്.ഐ പാര്‍ത്ഥന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി ഷാപ്പ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. വാടക കാലാവധി കഴിഞ്ഞ മറ്റൊരു കെട്ടിടത്തില്‍ ആയിരുന്നു ഷാപ്പ് ഇതുവരെ പ്രവര്‍ത്തനം നടത്തിയിരുന്നത്. വാടക താമസക്കാരെ ഒഴിവാക്കിയാണ് സ്ഥലമുടമ വീട് കള്ളു ഷാപ്പ് നടത്താന്‍ വലിയ വാടകയ്ക്ക് നല്‍കിയത്. ഷാപ്പ് പ്രവര്‍ത്തനം വീണ്ടും നടത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സമര നടപടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."