യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ പുതിയ സഖ്യം
ലഖ്‌നൗ: യു.പിയില്‍ ഈ മാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ പുതിയ സഖ്യം. കൈറാന ലോക്‌സഭാ, നൂര്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമാജ്‌വദി പാര്‍ട്ടി (എസ്.പി), രാഷ്ട്രീയ ലോക് ജനതാദള്‍(ആര്‍.എല്‍.ഡി) പാര്‍ട്ടികളാണ് പുതിയ സഖ്യ പരീക്ഷണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി) സഖ്യമുണ്ടായിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ സജീവമാകാനില്ലെന്ന് ബി.എസ്.പി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ പരീക്ഷണം.
ഉപതെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും സംയുക്തമായി മത്സരിക്കുമെന്ന് ആര്‍.എല്‍.ഡി ദേശീയ വക്താവ് അനില്‍ ദുബെ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് പങ്കിടല്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യ ചര്‍ച്ചയുടെ ഭാഗമായി ആര്‍.എല്‍.ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരി വെള്ളിയാഴ്ച ലഖ്‌നൗവിലെത്തി എസ്.പി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട രഹസ്യ ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. ഇരു മണ്ഡലങ്ങളങ്ങളിലും നാമ നിര്‍ദേശപട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വ്യാഴാഴ്ചയാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ പിന്തുണക്കുമെന്ന് യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാര്‍ പറഞ്ഞു. ബി.ജെ.പിക്കെതിരേ ഇരു മണ്ഡലങ്ങളിലും സംയുക്ത സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്നും സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനെക്കാള്‍ മികച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്ള രാജ് ബബ്ബാര്‍ ടെലിഫോണ്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കൈറാനയില്‍ ബി.ജെ.പി പാര്‍ലമെന്റ് അംഗം ഹുകും സിങ്ങിന്റെയും നൂര്‍പൂരില്‍ ലോകേന്ദ്ര സിങ് എം.എല്‍.എയുടെയും മരണത്തെ തുടര്‍ന്നാണ് ഇടക്കാലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."