HOME
DETAILS
MAL
ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
backup
March 12 2017 | 19:03 PM
ചാവക്കാട്: കൊടും വേനലില്‍ നാടും നഗരവും കുടിവെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന്‍ അധികൃതര്‍ക്ക് നേരമില്ല. പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നത്. തീരമേഖലയിലേക്ക് എത്തേണ്ട ശുദ്ധജലമാണ് അന്‍പതിലേറെ മീറ്റര്‍ അകലത്തിലൊഴുകുന്നത്. ജല അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."