HOME
DETAILS

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; പി.കെ ബിജുവിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  
Web Desk
April 08 2024 | 02:04 AM

Karuvannur  ED will question PK Biju again today

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം.പിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ച്ച ബിജുവിനെ 8 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. കരുവന്നൂരിലെ പാര്‍ട്ടിയുടെ കണ്ടെത്തലുകളും തുടര്‍നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിജുവിന് പുറമെ തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസിനെയും ഇഡി ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടെ വര്‍ഗീസിന്റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. 

കേസില്‍ മുഖ്യപ്രതികളിലൊരാളായ സതീഷ് കുമാര്‍ 2020ല്‍ ബിജുവിന് 5 ലക്ഷം രൂപ നല്‍കിയെന്ന് അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍  മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയും ബിജു ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ആദ്യമായാണ് ഇഡി നോട്ടീസ് നല്‍കിയതെന്നും തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു ബിജു അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കരുവന്നൂരില്‍ പാര്‍ട്ടി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജു പറഞ്ഞിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago