വര മികവില്‍ വിജയകുമാറിന് ശില്പശ്രീ പുരസ്കാരം
ചെറുതുരുത്തി: പട്ടാമ്പി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശില്പ ചിത്ര കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിന്റെ പ്രഥമ ശില്പശ്രീ പുരസ്കാരം വരവൂര്‍ സ്വദേശിയ്ക്ക്. നടുവില്‍ പുരയ്ക്കല്‍ വാസുദേവന്‍ കാര്‍ത്ത്യായനി ദമ്പതികളുടെ മകന് വിജയകുമാറാണ്(33) ആദ്യ ശില്പശ്രി. ഇന്നലെ എം.ബി രാജേഷ് എം.പിയില്‍ നിന്ന് വിജയകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. മായന്നൂര്‍ നവോദയ വിദ്യാലയത്തില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിജയകുമാര്‍ ശില്പ കല പിതാവില്‍ നിന്നാണ് അഭ്യസിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ നേടി. പട്ടാമ്പി ശില്പ ചിത്രയ്ക്ക് വേണ്ടി നിര്‍മിച്ച വിവേകാനന്ദ പ്രതിമ എറെ പ്രശംസക്ക് ഇടയാക്കി. തൃശൂര്‍, മലപ്പുറം, പാലക്കാട്, തുടങ്ങിയ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും നിരവധി മികവാര്‍ന്ന ചിത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മരത്തിലെ കൊത്തുപണികളിലും മികവ് തെളിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."