എസ്.വൈ.എസ് ജില്ലാ പ്രചാരണ കാംപയിന്‍ വിജയിപ്പിക്കുക
തൃശ്ശൂര്‍: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം 'യുവതയുടെ മഹത്വം കാലത്തിന്റെ കരുത്ത് ' എന്ന പ്രമേയത്തില്‍ മണ്ഡലം, മേഖല, ശാഖാ തലങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ നടത്തുന്ന പ്രചാരണ കാംപയിന്‍ വിജയിപ്പിക്കുന്നതിന് മുഴുവന്‍ കീഴ്ഘടകങ്ങളും തയാറെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ്് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി.കെ അഷ്‌റഫലി, വര്‍ക്കിങ് സെക്രട്ടറി പി.പി മുസ്തഫ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
മണ്ഡലം തലത്തില്‍ കണ്‍വന്‍ഷനുകള്‍, മേഖലാതലത്തില്‍ പൊതു സമ്മേളനങ്ങള്‍ ,ശാഖാതലത്തില്‍ വിളംബര ജാഥകള്‍ എന്നിവയാണ് കാംപയിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടക്കുന്നത്. സര്‍ക്കുലറില്‍ നിര്‍ദേശിച്ച പ്രകാരം ഓരോ തലങ്ങളിലും നടക്കേണ്ട പരിപാടികള്‍ യഥാസമയം നടപ്പാക്കുന്നതില്‍ അതാത് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."