പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മുള്ളൂര്‍ക്കര: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ അവധിക്കാലത്ത് സംസ്ഥാനത്ത് ഒന്നര ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. മുള്ളൂര്‍ക്കര ഗവ. എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ ഏറ്റവും വലിയ മാറ്റത്തിലാണ് വിദ്യാഭ്യാസ രംഗമുള്ളത്. ബജറ്റില്‍ മാറ്റിവച്ചിട്ടുള്ള തുക ഇതാണ് തെളിയിക്കുന്നത്. വികസനത്തിന്റെ കാതലായ ലക്ഷ്യം തലമുറകളെ വാര്‍ത്തെടുക്കുക എന്നതാണ് അതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതില്‍ എല്ലാവരേയും കണ്ണികളാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഹൈടെക് മാനേജ്‌മെന്റിനെ കുറിച്ച് പ്രധാനാധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പരിശീലനം നല്‍കും. അടുത്ത അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നടത്തുമെന്നും പാഠ പുസ്തകങ്ങള്‍ മൂന്ന് ഭാഗങ്ങളാക്കി തിരിച്ച് ജൂണ്‍ ഒന്നിന് തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
എം.ആര്‍ സ്മിത, തുളസി മണികണ്ഠന്‍, എന്‍. കൃഷ്ണകുമാര്‍, സി.എം ഷംസുദ്ദീന്‍, ലീല ടീച്ചര്‍, എം.പി കുഞ്ഞിക്കോയ തങ്ങള്‍, മിനി രാധാകൃഷ്ണന്‍, കെ.എ ജസീല്‍, പി.ആര്‍ രതീഷ്, എന്‍.ജി പ്രഭാകരന്‍, രവീന്ദ്രന്‍ കുഴിയത്ത്, എ.എച്ച് കുഞ്ഞുമുഹമ്മദ്, എന്‍.എസ് വര്‍ഗീസ്, പി.എ അബ്ദുല്‍ സലാം, മുഹമ്മദ് മുസ്തഫ, വി.എം ജയശ്രീ, ബിന്ദു മോഹന്‍ദാസ്, ശോഭ മണികഠന്‍, ഐഷ ഉമ്മര്‍, രമണി വിശ്വനാഥന്‍, എ.എസ് തമ്പി സംസാരിച്ചു. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക പി.കെ ശാരദ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. മുതിര്‍ന്ന വിദ്യാര്‍ഥികളെ ആദരിച്ചു. മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുല്‍ സലാം സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ സി.എസ് നൗഫല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."