HOME
DETAILS

'ചൊവ്വാകമ്പം' അളക്കാന്‍ 'ഇന്‍സൈറ്റ് ' പറന്നുയര്‍ന്നു

  
backup
May 05 2018 | 20:05 PM

chovvaa-kambam

വാഷിങ്ടണ്‍: ചൊവ്വാ പ്രതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ചു പഠിക്കാനായി നാസയുടെ പുതിയ ബഹിരാകാശ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് വ്യോമസേനാ താവളത്തില്‍നിന്നാണ് അറ്റ്‌ലസ് 5 റോക്കറ്റില്‍ ദൗത്യം യാത്ര പുറപ്പെട്ടത്. ഇന്റീരിയര്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്-ഇന്‍സൈറ്റ് ആണ് ദൗത്യത്തിന്റെ പേര്.
ചൊവ്വയിലേക്ക് നാസ അയക്കുന്ന ആദ്യത്തെ റൊബോട്ടിക് പേടകമാണിത്. 2012ല്‍ ക്യൂരിയോസിറ്റിക്കു ശേഷം നാസയുടെ ആദ്യ ചൊവ്വാദൗത്യവുമാണിത്. ചൊവ്വയുടെ ആന്തരിക ഘടനയെ കുറിച്ചു കൂടുതല്‍ ആഴത്തിലുള്ള പഠനം നടത്തുക ലക്ഷ്യമിട്ടാണു ദൗത്യം. ആറു മാസമെടുത്താണ് പേടകം ചൊവ്വയിലെത്തുക.
നവംബര്‍ 26ന് ചൊവ്വാ ഉപരിതലത്തിലിറങ്ങുന്ന പേടകം റോബോട്ടിക് സാമഗ്രികളുടെ സഹായത്തോടെ പ്രതലത്തില്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ ഘടിപ്പിക്കും. റോബോട്ടിക് ചുറ്റികയും ചൊവ്വാചലനം അളക്കുന്നതിനുള്ള സീസ്‌മോമീറ്റര്‍ സാമഗ്രികളും പേടകത്തിലുണ്ട്. ഇത് ചൊവ്വാ പ്രതലത്തില്‍ സ്ഥാപിച്ചായിരിക്കം ഭാവി ഗവേഷണങ്ങള്‍ നടക്കുക. ഫ്രാന്‍സ്, പോളണ്ട്, ജര്‍മനി എന്നിവിടങ്ങളിലുള്ള ശാസ്ത്രഗവേഷകര്‍ വികസിപ്പിച്ചതാണ് ഈ സാമഗ്രികളെല്ലാം.
2030ല്‍ ചൊവ്വയില്‍ മനുഷ്യന്‍ കാലുകുത്തുന്നതിനു മുന്‍പ് ഗ്രഹത്തിലെ പ്രകമ്പനത്തിന്റെയും ചൊവ്വാചലനത്തിന്റെയും തോത് കണ്ടെത്തുകയാണ് ഇന്‍സൈറ്റിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയിലെ തണുപ്പും ചൂടും അടങ്ങുന്ന കാലാവസ്ഥയെ കുറിച്ചു കൃത്യമായ വിവരം ശേഖരിക്കലും ദൗത്യത്തിന്റെ അജണ്ടയിലുണ്ട്.
6,455 കോടി രൂപ ചെലവിട്ടാണ് ഇന്‍സൈറ്റ് പദ്ധതി തയാറാക്കിയത്. 26 മാസം പേടകം പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് നാസ ജെറ്റ് പ്രൊപല്‍ഷന്‍ പ്രോജക്ട് മാനേജര്‍ ടോം ഹോഫ്മാന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago