ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം കത്തിക്കുന്നതിനെതിരേ പ്രതിഷേധം
മരട്: നെട്ടൂരില്‍ സദാസമയവും തിരക്കേറിയ ദേശീയ പാതയിലും സമീപമുള്ള സമാന്തര റോഡുകളിലും മാലിന്യം കത്തിക്കുന്നത് നിത്യസംഭവമാകുന്നു. അധികാരികള്‍ കര്‍ശനടപടികള്‍ സ്വീകരിക്കാത്തതാണ് ഇത് വ്യാപകമാകുന്നതിന് കാരണമെന്നു പരിസരവാസികള്‍ പറയുന്നു.
നെട്ടൂര്‍ ഐ.എന്‍.ടി.യു.സി പരിസരത്താണ് ഇത് വ്യാപകമാകുന്നത്. തീ കത്തുന്നതിനാല്‍ അന്തരീക്ഷത്തില്‍ ഉയരുന്ന പുകപടലം ശ്വസിച്ചു കൊണ്ടു വേണം കാല്‍നടയാത്രക്കാര്‍ക്കും ഇത് വഴി സഞ്ചരിക്കുവാന്‍.
മാലിന്യം നിക്ഷേപിക്കുന്നത് ഈ പ്രദേശത്ത് നിത്യസംഭവമായപ്പോള്‍ ഡിവിഷന്‍ കൗണ്‍സിലര്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ കാവല്‍ ഇരുന്നിരുന്നു.
പിന്നീട് സി.സി കാമറ വച്ച് നീരീക്ഷിച്ചെങ്കിലും രണ്ടു ദിവസം വരെ അതിനു ആയുസ്സുണ്ടായിരുന്നുള്ളു. സാമൂഹിക വിരുദ്ധര്‍ കാമറ തല്ലിപ്പൊളിച്ചു നശിപ്പിച്ചു.
അതിനു ശേഷം വീണ്ടും മാലിന്യ നിക്ഷേപം ആരംഭിക്കുകയും, പകല്‍ സമയങ്ങളില്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്യുന്നു. ഇതു മൂലം പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."