കൊച്ചിയില്‍ നിന്ന് ആക്രി കയറ്റി പാലക്കാടേക്ക് പോയ ലോറി കാണാതായി
മട്ടാഞ്ചേരി: കൊച്ചിയില്‍ നിന്ന് ഇരുമ്പ് ആക്രി കയറ്റിയ പുറപ്പെട്ട തമിഴ്‌നാട് ലോറി കാണാതായി . ഫോര്‍ട്ടുകൊച്ചി അമരാവതി ആക്രി കച്ചവട ഗോഡൗണില്‍ നിന്ന് ഒന്നര ലക്ഷം രുപയിലേറെ വിലയുള്ള ഒന്‍പത് ടണ്‍ ഇരുമ്പുമായി പാലക്കാട് കഞ്ചികോട് കേന്ദ്രത്തിലേയ്ക്ക് പോയ ലോറിയാണ് കാണാതായത . ബുധനാ ഴ്ച രാത്രി ഇരുമ്പുമായി തിരിച്ച ടി.എന്‍.എ 55 എ.സി 5526 എന്ന തമിഴ് നാട് രജിസ്‌ട്രേഷന്‍ ലോറി വ്യാഴാഴ്ച രാവിലെ കഞ്ചിക്കോട് എത്തേണ്ടതായിരുന്നു. കടയുടമ രാജേഷ് ലോറി ഡ്രൈവറുമായി ബന്ധപ്പെട്ടപ്പോള്‍ വാഹനം തകരാറിലായെന്നും എത്രയും വേഗം പാലക്കാട് എത്തിചേരുമെന്നും പറഞ്ഞു.
എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഡ്രൈവറുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് മറുപടി ലഭിച്ചത്. ഉടനെ വാഹനത്തില്‍ കഞ്ചിക്കോട് വരെ എത്തിയെങ്കിലും വഴിമധ്യേ വാഹനമൊന്നും കാണാതായത് കുടുതല്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കടയുടമ ഫോര്‍ട്ടു കൊച്ചി പൊലിസില്‍ പരാതി നല്‍കി. അരൂരില്‍ ചരക്കിറക്കി മടങ്ങുന്ന ലോറിയിലാണ് കൊച്ചിയില്‍ നിന്ന് ചരക്ക് കയറ്റിയയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."