സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 108 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 16 മുതല്‍; കൂടുതലറിയാം
കേന്ദ്ര പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) ഝാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലേക്കും മറ്റും എക്‌സിക്യൂട്ടീവ് കേഡറുകളടക്കം വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ വിജ്ഞാപനം എന്നിവക്കായി www.sail.co.in ല്‍ ലഭിക്കും.
പരസ്യ നമ്പര്‍: BSL/R/2024/01.
ഏപ്രില്‍ 16 മുതല്‍ മേയ് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ എക്‌സിക്യൂട്ടീവ് കേഡറില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് (ന്യൂറോ സര്‍ജറി), കണ്‍സള്‍ട്ടന്റ്/ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ക്രിട്ടിക്കല്‍ കെയര്‍/ പീഡിയാട്രിക്‌സ്/ മെഡിസിന്‍), മെഡിക്കല്‍ ഓഫീസര്‍, എം.ഒ.ഒ.എച്ച്.എസ്, അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി); ജാര്‍ഖണ്ഡ് മൈന്‍സ് ഗ്രൂപ്പില്‍ കണ്‍സള്‍ട്ടന്റ്/ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (അനസ്‌തേഷ്യ/ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), മെഡിക്കല്‍ ഓഫീസര്‍ (ഒ.എച്ച്.എസ്) തസ്തികകളിലായി 26 ഒഴിവുകളുണ്ട്.
നോണ്‍ എക്‌സിക്യൂട്ടീവ് കേഡറില്‍ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ ഓപ്പറേറ്റര്‍-കം- ടെക്‌നീഷ്യന്‍ (ബോയിലര്‍), അറ്റന്‍ഡന്റ്-കം- ടെക്‌നീഷ്യന്‍ തസ്തികകളിലായി 20 ഒഴിവുകളും ജാര്‍ഖണ്ഡ് മൈന്‍സ് ഗ്രൂപ്പില്‍ മൈനിങ് ഫോര്‍മാന്‍, സര്‍വേയര്‍, ഓപ്പറേറ്റര്‍-കം- ടെക്‌നീഷ്യന്‍ ട്രെയിനി (മൈനിങ്/ ഇലക്ട്രിക്കല്‍), മൈനിങ് മേറ്റ്, അറ്റന്‍ഡന്റ്-കം- ടെക്‌നീഷ്യന്‍ ട്രെയിനി (ബോയിലര്‍) തസ്തികകളിലായി 61 ഒഴിവുകളുമുണ്ട്.
ഒഴിവുകളില്‍ എസ്.സി, എസ്.ടി, ഒബിസി- എന്‍.സി.എല്‍, ഇഡബ്ല്യൂഎസ്, പിഡബ്ല്യൂബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണം ലഭിക്കും.
വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഫീസ് എക്‌സിക്യൂട്ടീവ് തസ്തികകള്‍ക്ക് 700 രൂപയും, മറ്റ് തസ്തികകള്‍ക്ക് 500 രൂപയുമാണ്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യഥാക്രമം 200 രൂപ, 150 രൂപ എന്നിങ്ങന മതിയാകും.
അറ്റന്‍ഡന്റ്-കം- ടെക്‌നീഷ്യന്‍ (ട്രെയിനി/ ബ്രോയിലര്‍) തസ്തികക്ക് 300 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്തഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 100 രൂപ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."