നിയമങ്ങള്‍ പാലിക്കാനുള്ളതാണ്; എം.എല്‍.എയെ തിരുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മീനങ്ങാടി: നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെയാണ് പുതിയ നിയമ നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എ. നിയമങ്ങള്‍ പാലിക്കാനുള്ളതാണെന്നും എം.എല്‍.എയുടെ വാക്കുകള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണക്കിടയാക്കുമെന്നും അതേ ചടങ്ങില്‍ തിരുത്തിപ്പറഞ്ഞ് ജില്ലാ പ്രസിഡന്റ് ടി. ഉഷാകുമാരി.
മീനങ്ങാടിയില്‍ കേരള പൊലിസ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
ആദ്യകാലങ്ങളില്‍ ഭൂസമരങ്ങള്‍ നിയമം ലംഘിച്ച് വിജയം നേടിയെടുത്തതും കാര്‍ഷിക മേഖലക്ക് കരുത്ത് പകര്‍ന്ന പുതിയ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നതും ഇത്തരം നിയമ ലംഘനങ്ങളിലൂടെയായിരുന്നെന്ന് എം.എല്‍.എ സി.കെ ശശീന്ദ്രന് പറഞ്ഞു.
ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ വേദി വിട്ട എം.എല്‍.എക്ക് പിറകെ മുഖ്യാതിഥിയായി എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, എം.എല്‍.എ പറഞ്ഞ ഒരു കാര്യത്തില്‍ യോജിക്കാന്‍ കഴിയില്ലെന്നും, എം.എല്‍.എ ഇത് കേള്‍ക്കണമെന്നും പറഞ്ഞ് എം.എല്‍.എ യുടെ വാക്കുകള്‍ തിരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."