ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ നാഴികക്കല്ലായി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്ക്
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ നാഴിക കല്ലായി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു.
ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 45 കോടി രൂപ ചിലവില്‍ മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് നിര്‍മിക്കുന്നത്.
ഏട്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 10880 ചതുരശ്ര മീറ്റര്‍ ആണ്. സ്റ്റോര്‍ റൂം, ലിഫ്റ്റ്, പാര്‍ക്കിങ് ഏരിയ, കിച്ചന്, ക്യാന്റിന്, സ്റ്റോര്‍, വാഷ്റൂം, എക്സേറേ റൂം, 10 ഒ.പി റൂം, വെയ്റ്റിങ്ങ് റൂം, റേഡിയോളജി റൂം, 292 കിടക്കകള്‍ ഉള്‍കൊള്ളുന്ന വാര്‍ഡുകള്‍, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങള്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഓഫിസ്, ട്രോളിറാമ്പ്, കുട്ടിരിപ്പ് കാര്‍ക്കുള്ള വിശ്രമ മുറി.
ഇന്റര്‍നാല്‍ റോഡ്, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നി സൗകര്യങ്ങളാണ് സജീകരിക്കുക.
കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷങ്ങളായുള്ള ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും കുറവ് പരിഹരിക്കപ്പെടും. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."