HOME
DETAILS
MAL
മന്ത്രി ടി.പി രാമകൃഷ്ണന് ആശുപത്രിയില്‍
backup
March 12 2017 | 20:03 PM
കോഴിക്കോട്: മന്ത്രി ടി. പി രാമകൃഷ്ണനെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയത്.
മെഡി. കോളജ് കാത്ലാബ് ഐ. സി. യുവില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."