മാധ്യമ ജാഗ്രത കൂടുതല്‍ ആവശ്യപ്പെടുന്ന കാലം -മന്ത്രി എം.എം മണി
തൊടുപുഴ: മാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രത കൂടുതല്‍ ആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സത്യം പറയുന്നതിന് ജീവന്‍ പോലും വില നല്‍കേണ്ടി വരുന്ന കാലത്ത് വസ്തുതകള്‍ വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനത്തിന്
കാലാതീത പ്രസ്‌കതിയുണ്ട്. ഇടുക്കി പ്രസ് ക്ലബിന്റെ കെ.പി ഗോപിനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എം മണി.തൊഴില്‍ മേഖല എന്ന നിലയില്‍ മാധ്യമരംഗം ഏറെ വെല്ലുവിളികള്‍ നേരിടുന്നു. തൊഴില്‍ സുരക്ഷിതത്വം മറ്റേതു മേഖലയിലുമെന്ന പോലെ ഇവിടെയും നഷ്ടമാകുന്നു എന്നത് ആശങ്കാ ജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌ക്കാരം ദിപികയിലെ സീമാ മോഹന്‍ലാലിന് മന്ത്രി സമ്മാനിച്ചു. പി.ജെ ജോസഫ് എം.എല്‍.എ മുഖ്യപഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണ പിളള എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഹാരീസ് മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോണ്‍സണ്‍ വേങ്ങത്തടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."