HOME
DETAILS
MAL
അനധികൃതമായി സൂക്ഷിച്ച കംപ്രസറുകള്‍ പൊലിസ് പിടിച്ചെടുത്തു
backup
March 12 2017 | 20:03 PM
തൊടുപുഴ: പാറമടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന കംപ്രസര്‍ മെഷീനുകള്‍ പൊലിസ് പിടിച്ചെടുത്തു. തൊടുപുഴ അഞ്ചിരി ഇടിവെട്ടിപ്പാറ കോളനിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റില്‍ നിന്നാണ് രണ്ട് മെഷീനുകള്‍ പിടിച്ചെടുത്തത്. ചിലവ് പള്ളിവാതുക്കല്‍ ഷിജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പാറമട.
പൊട്ടിച്ചെടുത്ത കരിങ്കല്ലുകളും മക്കും നീക്കം ചെയ്യാനുള്ള അനുമതിപത്രം ജിയോളജി ഉദ്യോഗസ്ഥരില്‍ നിന്നും ഇയാള്‍ക്ക് ലഭിച്ചിരുന്നു. മാര്‍ച്ച് 24 വരെയാണ് ഈ അനുമതിപത്രത്തിന്റെ കാലാവധി. ഇക്കാലയളവില്‍ ഇവിടെ പാറ പൊട്ടിക്കാന്‍ കഴിയില്ലെന്നും അനുമതിപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങള്‍ ക്വാറിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."