പ്രധാനമന്ത്രി ആവാസ് യോജന: വ്യവസ്ഥകള്‍ കടുപ്പിച്ച് ബാങ്കുകള്‍
തിരുവനന്തപുരം: 'പ്രധാനമന്ത്രി ആവാസ് യോജന'(പി.എം.എ.വൈ) പദ്ധതിപ്രകാരം ഭവനവായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്ക് ഇരുട്ടടിയുമായി ബാങ്കുകള്‍.
സാലറി, ഇന്‍കം ടാക്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന ബാങ്കുകളുടെ നിലപാടാണ് സാധാരണക്കാരെ വലയ്ക്കുന്നത്. സാധാരണ ഭവന വായ്പ എടുക്കുമ്പോഴുള്ള നടപടിക്രമങ്ങളാണ് ഇതിനുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സ്വന്തമായി വീടില്ലാത്തവരും വാര്‍ഷിക വരുമാനം ആറുലക്ഷം രൂപ വരെയുള്ള(എല്‍.ഐ.ജി)വര്‍ക്കും 6.5 ശതമാനം സബ്‌സിഡിയില്‍ വീട് നിര്‍മാണത്തിന് വായ്പ നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നത്. ഇതുപ്രകാരം എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളെ സമീപിച്ച പലരും നിരാശരായി മടങ്ങി. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫിസുകളില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റുമായി ബാങ്കുകളെ സമീപിച്ചവരാണ് പുറത്തായവരില്‍ പലരും. എന്നാല്‍, അധികൃതരുടെ അറിവോടെ സര്‍ക്കാര്‍ ജോലിയുള്ളവരും മറ്റും അനര്‍ഹമായി സബ്‌സിഡി ലഭിക്കുന്ന വായ്പ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."