വരുന്നു; ജില്ലയില്‍ പോഷകാഹാര പുനരധിവാസ കേന്ദ്രം
മാനന്തവാടി: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ജില്ലയില്‍ പോഷക ഹാര പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നു.
അഞ്ച് വയസില്‍ താഴെയുള്ള 7.9 ശതമാനം കൂട്ടികളിലും പോഷക ഹാര കുറവ് കണ്ട് വരുന്ന സാഹചര്യത്തിലും ആദിവാസി വിഭാഗത്തിലുള്‍പെടെ ശിശുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യവും കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ആരംഭിക്കും. കമ്മ്യൂനിറ്റി ലെവല്‍ അടിസ്ഥാന പരിശോധനകള്‍ നടത്തി കുട്ടികളിലെ പോഷകാഹാര കുറവ് കണ്ട് പിടിക്കുന്നു.
പോഷക വൈകല്യമുള്ള കുട്ടിയെ പോഷകാഹാര പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് 15 ദിവസത്തേക്ക് മരുന്നും പോഷകാഹാരവും നല്‍കി കുട്ടിക്ക് ആവശ്യമായ തൂക്കം വര്‍ധിച്ചു എന്ന് വിലയിരുത്തിയ ശേഷം കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതാണ്.
ഇതിന് ശേഷം കുട്ടിയുടെ തൂക്കം ഐ.എസ്.ഡിയോ അല്ലെങ്കില്‍ ആര്‍ജിക്കേണ്ട തുക്കത്തിന്റ് 90 ശതമാനം ആകുന്നതു വരെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും തുടര്‍ പരിചരണം നല്‍കും.
കുടാതെ അമ്മമാര്‍ക്കും ആയമാര്‍ക്കും കുട്ടിയെ പരിചരിക്കേണ്ട രീതിയും മറ്റു ശിശു പരിപാലനവും കേന്ദ്രത്തില്‍ പരിശീലിപ്പിക്കും. മുലയൂട്ടലിന്റെ രീതികള്‍ ഡെമോണ്‍സ്‌ട്രേഷന്‍ ചെയ്ത് കാണിക്കുന്നു.
മുലയൂട്ടലിന്റെ പ്രാധാന്യവും കൃത്യ സമയത്ത് നല്‍കേണ്ടതിന്റെ അവ്യക്തതയും പഠിപ്പിക്കും. അമ്മമാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി കൗണ്‍സിലിങ്, മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനുള്ള തെറാപ്പികള്‍ എന്നിവയും സജീകരിക്കും.
കുട്ടികളിലെ മരണ നിരക്ക് കുറക്കുകയും ശരാശരി തൂക്കം വര്‍ധിപ്പിക്കുകയുമാണ് പോഷകാഹാര പുനരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യം.
ജില്ലാശുപത്രിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മൂന്ന് സ്റ്റാഫ് നേഴ്‌സ്, 1 ഡയറ്റീഷ്യന്‍ 1 സോഷ്യല്‍ വര്‍ക്കര്‍ 1 കുക്ക് 1 കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരാണ് ഉണ്ടാവുക.
2013 ല്‍ പാലക്കാട് അട്ടപാടിയിലാണ് ആദ്യത്തെ പോഷകാഹാര പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ പുനരധിവാസ കേന്ദ്രമാണ് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."