വിളക്ക് വെട്ടത്തില്‍ പഠിച്ചിരുന്ന ബിബിന്‍ വൈദ്യുതി വെളിച്ചമെത്തി
അടിമാലി: ഇനിമുതല്‍ ബിബിന്‍ ബാബുവിന് മണ്ണെ വിളക്കിനെ ആശ്രയിക്കാതെ വൈദ്യുതി വെളിച്ചത്തില്‍ പഠിച്ച് പത്താംക്ലാസ് പരീ ക്ഷയെഴുതാം.
കെ.എസ്.ഇ.ബി ചിന്നാര്‍ പ്രൊജക്ടിലെ ജീവനക്കാരും കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷനും സംയുക്തമായാണ് വെള്ളത്തൂവല്‍ എല്‍ക്കുന്ന് ചുള്ളിയില്‍ ബാബുവിന്റെ വീട് വൈദ്യുതീകരിച്ച് വെളിച്ചമെത്തിച്ചത്.
ബാബുവിന്റെ മകന് ബിബിന്‍ വെള്ളത്തൂവല്‍ ഗവണ്മെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര് ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് വൈദ്യുതികരിച്ച് നല്കുന്ന പദ്ധതിയിലാണ് ബിബിന്റെ വീട് വയറിംഗ് ജോലികള്‍ ചെയ്ത് നല്‍കിയത്.
ചിന്നാര്‍ ജലവൈദ്യുതി പദ്ധതിയുടെ പ്രൊജക്ട് മാനേജര്‍ ജയിംസ് ജോസഫ് സ്വിച്ച് ഓണ്‍ ചെയ്തു.
വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ആര് ജ്യോതികുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷൈജു,
പ്രോജക്ട് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."