ആദ്യ ദിനമെത്തിയത് അന്‍പത് 'രോഗികള്‍': മൃഗങ്ങള്‍ക്ക് ഇനി മള്‍ട്ടി സ്‌പെഷാലിറ്റി പരിശോധന
കോഴിക്കോട്: ആദ്യദിനം തന്നെ നേരത്തെയെത്തിയ അന്‍പതുപേര്‍ യജമാനന്മാരോടൊപ്പം കാത്തുനിന്നു. രാവിലെ 9.30ന് ആരംഭിക്കേണ്ട പരിപാടി അധ്യക്ഷനെയും കാത്ത് കുറച്ചുസമയം താമസിച്ചു.
മുഖ്യമന്ത്രിയുടെ ചടങ്ങ് നടക്കുന്നതിനാല്‍ അധ്യക്ഷനാകാമെന്നേറ്റ എ. പ്രദീപ്കുമാര്‍ എം.എല്‍.എ എത്തില്ല എന്നറിയിച്ചു. തുടര്‍ന്ന് അല്‍പസമയത്തിനകം തന്നെ ചടങ്ങ് തുടങ്ങി. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ.സി മോഹന്‍ദാസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങ് കഴിയുംവരെ പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ക്യൂ നില്‍ക്കാതെ അവര്‍ ക്ഷമയോടെ എല്ലാം സഹിച്ച് ഒരേ നില്‍പ്പായിരുന്നു.
മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ജില്ലാ പഞ്ചായത്ത്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാംപിലെ ദൃശ്യമാണിത്.
ജില്ലയിലെ ആദ്യ ക്യാംപില്‍ പങ്കെടുക്കാന്‍ നേരത്തെ രജി സ്റ്റര്‍ ചെയ്തതു പ്രകാരമാണ് എല്ലാവരും എത്തിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ക്യാംപിനു ഡാ. ലീബ ചാക്കോ, ഡോ. ജോണ്‍ മാര്‍ട്ടിന്‍, ഡോ. അബ്ദുസ്സമദ്, ഡോ. സലാഹുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചകളില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ വിദഗ്ധ സേവനം ഉണ്ടായിരിക്കും. ഈ സംരംഭം ഒരു സ്ഥിരം സേവനപദ്ധതിയായി ഉയര്‍ത്തിക്കൊണ്ടുവരാനാണു ജില്ലാ പഞ്ചായത്തിന്റെ പദ്ധതി.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റിയുടെ വൈദഗ്ധ്യവും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തന പരിചയവും ഒരുമിച്ചു ഉപയോഗപ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാംപ് സംസ്ഥാനത്തെ തന്നെ ആദ്യസംരംഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."