എസ്.എസ്.എല്‍.സി ഫലം ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണം: എസ്.കെ.എസ്.എസ്.എഫ് ട്രന്റ്
പാലക്കാട്: എസ്.എസ്.എല്‍.സി ഫലം പുറത്തു വന്നപ്പോള്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് പിറകിലാണ്. വിജയ ശതമാനത്തില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും ജില്ല സംസ്ഥാനത്ത് ഇപ്പോഴും പതിമൂന്നാം സ്ഥാനത്താണ്.
കേരളത്തിലെ ഏറ്റവും വലിയ ജില്ല വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മുന്നേറേണ്ടതുണ്ട്. ജില്ലയിലെ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണം.
എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ പ്രത്യേകം പരിഗണിച്ച് ആവശ്യമായ രാത്രി കാല ക്ലാസുകളും മറ്റും നല്കി എയ്ഡഡ് മേഖലയിലെ സ്കൂളുകള്‍ വിജയം ഉറപ്പിക്കാന്‍ പരിശ്രമിച്ചതു പോലെ ഗവ.സ്ഥാപനങ്ങളിലും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമമാക്കണം. വിജയശ്രീ പദ്ധതി കൂടുതല്‍ മികവോടെ ജില്ലയില്‍ നടപ്പിലാക്കണം.
കൂടുതല്‍ വിജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അധ്യാപക, സാമൂഹ്യസഹകരണ സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ജില്ലയിലെ കലാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം.
ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് പൂര്‍ണമായി സഹകരിക്കുമെന്നും ട്രന്റ് സംസ്ഥാന ജോ. സെക്രട്ടറി പ്രൊഫ.മുഷ്ത്താഖ് ഒറ്റപ്പാലം, പാലക്കാട് ജില്ല ട്രന്റ് സെക്രട്ടറി ബാബു മാസ്റ്റര്‍ ആലായന്‍, ചെയര്മാന് ശാഫി മാസ്റ്റര്‍, കണ്‍വീനര്‍ ഉബൈദ് ആക്കാടന്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."