ജില്ലയിലെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു: കോണ്‍ഗ്രസ് നേതൃയോഗം
പാലക്കാട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി. ആദിവാസി മധുവിന്റെയും യുത്ത് ലീഗ് പ്രവര്‍ത്തകന്‍ സഹീറിന്റെയും കൊലപാതകങ്ങള്‍, വാളയാറില്‍ നാല് പെണ്‍കുട്ടികളുടെ ദുരൂഹ മരണങ്ങള്‍, വ്യാപകമായ അക്രമങ്ങള്‍, മോഷണം, പിടിച്ചുപറി പോലീസ് ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്ത സന്തോഷിന്റെ മരണം ഇങ്ങനെ നിരവധി സംഭവങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സി.പി.എം. ലോക്കല്‍സെക്രട്ടറിമാരെ പ്പോലെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഉദ്ധ്യോഗസ്ഥര്‍ പോലീസിനാകെ മാനക്കേടുണ്ടാക്കുകയാണ്. പോലീസ് ഗുണ്ടാരാജിനെതിരായി മെയ് എട്ടിന് യു.ഡി.എഫ്. നടത്തുന്ന കലക്‌ട്രേറ്റ് പിക്കറ്റിംഗ് വിജയിപ്പിക്കുവാന്‍ യോഗംതീരുമാനിച്ചു. ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ അധ്യക്ഷനായി. മുന്‍ എം.പി.വി.എസ് വിജയരാഘവന്‍, കെ.പി.സി.സി. സെക്രട്ടറി സി.ചന്ദ്രന്‍, ഡി.സി.സി. വൈസ് പ്രസിഡന്റ്ുമാരായ സി.എച്ച്. ഷൗക്കത്തലി,കെ.എസ്.ബി.എ.തങ്ങള്‍,പി.വി.രാജേഷ്,എ.സുമേഷ് പ്രസംഗിച്ചു. എം.അയ്യപ്പന്‍ സ്വാഗതവും കെ.ചാത്തന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."