കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോക നിലവാരത്തിലെത്തിക്കും: മന്ത്രി എ.സി മൊയ്തീന്‍
തൃശൂര്‍ : കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ . തൃശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ആശമീറ്റ് 2018 ഉം അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനാകെ മാതൃകയായ ആരോഗ്യപരിപാലന സംവിധാനമാണു കേരളത്തിലുളളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുളള പൊതുജനാരോഗ്യ ശൃംഖലയാണു ഈ നേട്ടം സാധ്യമാക്കിയത്. സംസ്ഥാനത്തെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരത്തിനു സഹായകരമാകുന്നതും ഈ മാതൃക ആരോഗ്യപരിപാലന സംവിധാനമാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങളും ആരോഗ്യരംഗത്തു പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുï്. പുതിയ രോഗങ്ങളിലേക്കു നാടു പോകുന്നതു തടഞ്ഞേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു. ആശവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം മഹത്തായ സേവനമാണ്. ജില്ലയിലെ ആശവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം മികവുറ്റതും അഭിനന്ദര്‍ഹവുമാണ്.
500 രൂപയില്‍ തുടങ്ങിയ ആശവര്‍ക്കര്‍മാരുടെ ഹോണറേറിയം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏപ്രില്‍ മാസം മുതല്‍ 4000 രൂപയായി വര്‍ധിപ്പിച്ചുവെന്നും ആശവര്‍ക്കര്‍മാര്‍ക്കുളള അവാര്‍ഡുകള്‍ സാമൂഹ്യസേവനത്തിനുളള പ്രചോദമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. 2016-17 വര്‍ഷത്തെ ജില്ലയിലെ മികച്ച ആശവര്‍ക്കര്‍മാര്‍ക്കുളള പുരസ്‌ക്കാരം പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുഷ്പ എ. ജെയ്ക്കു മന്ത്രി എ.സി മൊയ്തീന്‍ സമ്മാനിച്ചു.
മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച 105 ആശവര്‍ക്കര്‍മാര്‍ക്കും മന്ത്രി പുരസ്‌ക്കാരം നല്‍കി.
കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍ റോസി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍ ലക്ഷ്മി, കെ.എം സീന , ഡോ. കെ ഉണ്ണികൃഷ്ണന്‍, ടി.എ ഹരിതാദേവി , ഡോ.ടി.വി സതീശന്‍ , അനൂപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."