സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കണം: ബി.ഡി.ജെ.എസ്
ഏറ്റുമാനൂര്‍: അതിക്രമങ്ങള്‍ക്കു ഇരയാകുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നു ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങളില്‍ സംസ്ഥാന കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
സംസഥാനത്തെ ശിശുക്ഷേമ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കണം. കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിച്ചു അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും എന്‍.ഡി.എ ഘടകകക്ഷി എന്ന നിലയില്‍ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിവേദനം നല്‍കും.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. ടി.വി ബാബു, സുബാഷ് വാസു, എ.ജി തങ്കപ്പന്, രാജന് ഇടുക്കി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."