HOME
DETAILS

റേഷന്‍ മുന്‍ഗണനാ ലിസ്റ്റിനെതിരേ പ്രതിഷേധം

  
backup
March 12 2017 | 20:03 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-4


വൈക്കം: സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ നിന്ന് അര്‍ഹതപ്പെട്ട കുടുംബങ്ങളെ ഒഴിവാക്കിയ നടപടിയില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.  കഴിഞ്ഞ നവംബറില്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പലരും അന്തിമപട്ടികയില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഫീല്‍ഡ് പരിശോധന നടത്താതെ ഉദ്യോഗസ്ഥര്‍  തയ്യാറാക്കിയ ലിസ്റ്റ് അപാകതകള്‍ ഏറെയുള്ളതാണ്. ഗ്രാമസഭയില്‍ അവതരിപ്പിച്ച ലിസ്റ്റിനെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍, കാന്‍സര്‍ പോലുള്ള മാരകരോഗമുള്ളവര്‍, മത്സ്യതൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഖാദി തൊഴിലാളികള്‍ എന്നീ പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്ന നിരവധി പേര്‍ പട്ടികയ്ക്ക് പുറത്താണ്.
രണ്ടോ മൂന്നോ സെന്റില്‍ കഴിയുന്നവരും കുടിലുകളില്‍ താമസിക്കുന്നവരും പോലും മുന്‍ഗണനാ പട്ടികയില്‍ പെട്ടിട്ടില്ല. അതിനാല്‍ ഗ്രാമസഭ അംഗീകരിച്ച അര്‍ഹതപ്പെട്ട കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയും അനര്‍ഹരെ ഒഴിവാക്കിക്കൊണ്ടുമുള്ള ലിസ്റ്റ് മാത്രമേ അംഗീകരിക്കേണ്ടതുള്ളുവെന്ന് പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠേന തീരുമാനിച്ചു. ഇതനുസരിച്ച് പുതുക്കിയ ലിസ്റ്റ് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago