HOME
DETAILS
MAL
ചുമട്ടുതൊഴിലാളി കുടുംബ സഹായ ഫണ്ട് കൈമാറി
backup
March 12 2017 | 20:03 PM
കളമശേരി: ലോറിയില്‍ നിന്നും ചരക്കിറക്കുന്നതിനിടെ വീണു മരിച്ച ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിനു സഹായധനം നല്കി. സൗത്ത് കളമശ്ശേരി 11ാം പൂളിലെ എസ്.ടി.യു തൊഴിലാളിയായിരുന്ന ടി.എം മൊയ്തീന്റെ ഭാര്യ നദീറ സഹായ ഫണ്ട് ഏറ്റുവാങ്ങി. എസ്.ടി.യു ചുമട് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ.എ സിദ്ധീഖ് യോഗം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം വീരാക്കുട്ടി അധ്യക്ഷനായി. സി ഐ ടി യു മേഖല സെക്രട്ടറി കെ സുരേന്ദ്രന്, എസ് ടി യു മേഖല പ്രസിഡന്റ് പി എം എ ലത്തീഫ് , കളമശ്ശേരി ഡവലപ്മെന്റ് പ്ലോട്ട് ഇന്‍ഡുസ്ട്രീസ് അസോസിയേഷന് പ്രസിഡണ്ട് ഒ.എ നിസാം, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് കെ.എം ഹസന്, എം മനോഹര്‍ പ്രഭു, കെ.എ നിഷാദ്, പി.എസ് ഷമീര്‍, കെ.എം ഇലിയാസ് എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."