HOME
DETAILS
MAL
ബാലികയോട് അപമര്യാദയായി പെരുമാറിയ വൃദ്ധനെ മര്‍ദ്ദിച്ചു; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
May 06 2018 | 06:05 AM
കായംകുളം: പത്ത് വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ 68കാരനെ കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് കഴുത്തു മുറിച്ച് ആത്മഹത്യക്കുശ്രമിച്ച ഇയാളെ ആശുപത്രിയിലാക്കി. പെരിങ്ങാല കലൂര്‍ കണ്ടത്തില്‍ താമരാക്ഷനെ ഗുരുതര പരുക്കുകളോടെ കായംകുളം ഗവ: താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇന്നലെ എട്ടു മണിയോടെയായിരുന്നു സംഭവം.
കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞെത്തിയവരാണ് ഇയാളെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തു. താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."