HOME
DETAILS
MAL
അഴിമുഖത്ത് പുതിയ ബോട്ട് ഒരുങ്ങുന്നു
backup
March 12 2017 | 20:03 PM
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് യാത്രാ സര്‍വീസിനായി പുതിയ ബോട്ട് നിര്‍മാണത്തില്‍. കൊച്ചി നഗരസഭയാണ് പുതിയ ബോട്ടിനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. രണ്ട് കോടി രുപ ചിലവില്‍ കേരള ഇന്‍ ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് പുതിയ ബോട്ട് നിര്‍മ്മിക്കുന്നത്.
150 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന പുതിയ ബോട്ട് ഓണസമ്മാനമായി എത്തുമെന്നാണ് കരുതുന്നത്. വാഹന കടത്തിനായുള്ള രണ്ട് റോറോ ജങ്കാര്‍ സര്‍വ്വീസ് പ്രവര്‍ത്തനത്തിന് തയ്യാറായി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."