മഹല്ല് ഭാരവാഹികളെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം
തിരൂര്‍: എസ്.വൈ.എസ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി സി.കെ ഹിദായത്തുല്ല, പറപ്പൂത്തടം മഹല്ല് സെക്രട്ടറി പി.ടി ഹൈദര്‍ എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത തിരൂര്‍ പൊലിസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം.
വര്‍ഷങ്ങളായി മുതവല്ലി കമ്മിറ്റി സംവിധാനം നിലനില്‍ക്കുന്ന മഹല്ല് നല്ലനിലയില്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ആസൂത്രിതമായും ഏകപക്ഷീയമായും പൊലിസ് നടപടിയുണ്ടായത്.
ചിലര്‍ പള്ളിയില്‍ തര്‍ക്കമുണ്ടാക്കുകയും ജമാഅത്തിനെതിരേ ആരോപണങ്ങളുന്നയിക്കുകയും പൊലിസിനെ ഉപയോഗിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. ദുര്‍ബലമായ കേസില്‍ അറസ്റ്റിനു സാധ്യതയില്ലാതിരിക്കേയാണ് പൊലിസ് നടപടി.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കാന്തപുരം വിഭാഗത്തിന്റെ താല്പര്യപ്രകാരം പൊലിസില്‍ സമ്മര്‍ദം ചെലുത്തി ഇരുവരെയും അറസ്റ്റ് ചെയ്യിച്ചതാണെന്ന് ആക്ഷേപമുണ്ട്. പൊലിസിന്റെ നടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."