ലോങ് മാര്‍ച്ച് മാവോയിസ്റ്റുകള്‍ക്ക് വളരാനുള്ള ഇടമാകും: പി. ജയരാജന്
കണ്ണൂര്‍: വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് മാവോയിസ്റ്റുകള്‍ക്കും ഇസ്ലാമിക തീവ്രവാദികള്‍ക്കും വളരാനുള്ള ഇടമായി മാറുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്.
വയല്‍ക്കിളികള്‍ നടത്താനിരിക്കുന്ന ലോങ് മാര്‍ച്ചിന് കണ്ണൂര്‍ വിട്ടാല്‍ തീവ്രവാദ ശക്തികളായിരിക്കും നേതൃത്വം നല്‍കുക.
ഈയൊരു വസ്തുതയുടെ പശ്ചാതലത്തില്‍ ലോങ് മാര്‍ച്ചില്‍ നിന്ന് പിന്മാറണമെന്ന് സി.പി.എം നിരന്തരം വയല്‍ക്കിളികളോട് ആവശ്യപ്പെടുകയാണെന്നും വയല്‍ക്കിളികള്‍ സി.പി.എമ്മിന്റെ ശത്രുക്കളല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കീഴാറ്റൂരില്‍ സി.പി.എമ്മിന്റെ എതിര്‍പക്ഷത്തുള്ള വരുടെ വീടുകളും കെട്ടിടങ്ങളും നശിപ്പിക്കപ്പെടുന്ന രൂപത്തിലുള്ള അലൈന്മെന്റ് നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പരമാവധി കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കിയുള്ള അലൈന്മെന്റിനെയാണു സി.പി.എം അനുകൂലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."