കിര്‍ഗിസ്ഥാന്‍ സൈനിക പദവി: അവ്യക്തത ഉടന്‍ നീങ്ങുമെന്ന് ശൈഖ് റഫീഖ് മുഹമ്മദ്
ബിഷ്കെക്: കിര്‍ഗിസ്ഥാന്‍ സൈനിക പദവിയുമായി ബന്ധപ്പെട്ട് അവ്യക്തത ഉടന്‍ നീങ്ങുമെന്ന് ശൈഖ് റഫീഖ് മുഹമ്മദ്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുണ്ടായ ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതു പരിഹരിക്കപ്പെടുന്നതോടെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് റഫീഖ് മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു.
കിര്‍ഗിസ്ഥാന്‍ സൈനിക പദവിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മാധ്യമങ്ങള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമുണ്ട്. തന്റെ സ്ഥാനാരോഹണം റഷ്യന്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. തനിക്ക് ലഭിച്ച ഔദ്യോഗിക രേഖകളും മറ്റും ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ്ചെയ്തിരുന്നുവെന്നും റഫീഖ് പറഞ്ഞു. കിര്‍ഗിസ്ഥാന്‍ സൈനിക പദവിയില്‍ റഫീഖിനെ നിയമിച്ച വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച മലയാള പത്രം സുപ്രഭാതമായിരുന്നു. പിന്നീട് ഇത് വിദേശകാര്യമന്ത്രാലയം നിഷേധിച്ചതും അതേകുറിച്ച് റഫീഖിന്റെ ഫേസ്ബുക്കിലെ വിശദീകരണവും കഴിഞ്ഞ ദിവസം സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."