സൈക്കിള്‍ യജ്ഞത്തോടെ സാഹസിക മാസത്തിന് ഇന്ന് തുടക്കം
കണ്ണൂര്‍: പൊതുജനാരോഗ്യ സംരക്ഷണത്തിനായി കായിക സംസ്ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിക്ക് മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് സൈക്കിള്‍ യജ്ഞത്തോടെ തുടക്കമാവും. രാവിലെ ഏഴ് മണിക്ക് കലക്ടറേറ്റ് പരിസരത്ത് നിന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൈക്കിള്‍ റാലി മുഴപ്പിലങ്ങാട് ബീച്ചില്‍ സമാപിക്കും.
എട്ടര മണിക്ക് മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്ന് കിലോമീറ്റര്‍ സൈക്കിളോട്ട മല്‍സരവും പരിപാടിയുടെ ഭാഗമായി നടക്കും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്.
സാഹസിക മാസം പദ്ധതിയുടെ രണ്ടാമത്തെ ഞായറാഴ്ചയായ 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തോണ്‍, 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിംഗ് എന്നീ പരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."