കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫിസിലെ ബെഞ്ചു തകര്‍ന്നു മരണം: അടിയന്തിര പ്രമേയത്തില്‍ ബഹളം
കണ്ണൂര്‍: കോര്‍പ്പറേഷന്‍ യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ബഞ്ച് തകര്‍ന്ന് മരിച്ച എം. വത്സരാജിന്റെ കുടുംബത്തിന് സഹായവും ഭാര്യക്ക് ജോലിയും എന്ന പ്രമേയമാണ് ബഹളത്തിലെത്തിച്ചത്.
യു.ഡി. എഫ് അംഗമായ കെ. പ്രഭാകരന്‍ നല്‍കിയ പ്രമേയം മേയര്‍ തന്നെ ഭാഗികമായി അവതരിപ്പിച്ച് കോര്‍പ്പറേഷന്‍ പ്രമേയം അംഗീകരിച്ചെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ പ്രതിഷേധവുമായി ടി.ഒ മോഹനും സി. സമീറും, കെ. പ്രഭാകരനും രംഗത്തെത്തി. തുടര്‍ന്ന് പ്രമേയം പാസാക്കി. ഏപ്രില്‍ മാസം 18 ന് ആയിരുന്നു വത്സരാജിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മംഗളൂരൂരിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ചികിത്സ ചെലവ് വഹിക്കുന്ന കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രി പരിഗണിക്കുമെന്ന് അറിയിച്ചുവെങ്കിലും. ഇതുവരെയും ഒരു സഹായവും നല്‍കിയില്ല.
കോര്‍പ്പറേഷന്‍ പരുധിയില്‍ 2017 മുതല്‍ അപേക്ഷ സമര്‍പ്പിച്ച് ക്ഷേമ പെന്‍ഷന് അര്‍ഹത നേടിയവര്‍ക്ക് ഇപ്പോഴും പെന്‍ഷന്‍ ലഭ്യമാകുന്നില്ലെന്ന് സി. എറമുള്ളാന്‍ പറഞ്ഞു. പുതിയ അപേക്ഷകര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കാത്ത് ഇതില്‍ അടിയന്തിരമായി പരിഹരിക്കുമെന്നും മേയര്‍ അറിയിച്ചു. പി.എം.എ.വൈ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന പരാതിയും യോഗത്തില്‍ ഉയര്‍ന്നു. പദ്ധതിയില്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കളെ നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലിസ്റ്റില്‍ നിന്നും പുറത്താക്കുന്നത്. ബേങ്ക് അക്കൗണ്ട് രേഖപ്പെടുത്തിയതില്‍ തെറ്റ് വന്നു തുടങ്ങിയ നിസാര കാര്യങ്ങള്‍ കാരണമാണ് പുറത്താക്കുന്നത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും കൗണ്‍സിലര്‍ ഷാജി ആവശ്യപ്പെട്ടു.
വീട് വെക്കുന്നതിന് കുറവിലെ ടി. രാജീവന്‍ വാങ്ങിയ പണം തിരികെ അടുക്കുന്നതിനുള്ള അപേക്ഷയും കോര്‍പ്പറേഷന്‍ യോഗം പരിഗണിച്ചു.
നേരത്തെ തീരുമാനിച്ച 18 ശതമാനം പലിശ 12 ആക്കി കുറക്കുന്നതിനും. പി.എം.വൈ സെല്ലില്‍ പലിശ റദ്ദ് ചെയ്യുന്നതിനും കോര്‍പ്പറേഷന്‍ യോഗ തീരുമാന പ്രകാരം അപേക്ഷ നല്‍കും. വീട് നിര്‍മ്മിക്കുന്നതിനുള്ള തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിച്ച് രണ്ട് ലക്ഷം രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനത്തിലും പ്രതിപക്ഷ അംഗങ്ങള്‍ തര്‍ക്കം ഉന്നയിച്ചു. 87 അജണ്ടകളും 33 സപ്ലിമെന്ററി അജണ്ടകളും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പരിഗണിച്ചു.
ഡെപ്യുടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ വെള്ളോറ രാജന്‍, അഡ്വ. പി. ഇന്ദിര, ജമനി കല്ലാളത്തില്‍, സി. സീനത്ത്, ടി.ഒ മോഹനന്‍, സി.കെ വിനോദ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, എം. രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."