സ്‌കൂള്‍ തുറക്കാറായി, അധ്യാപക റാങ്ക്‌ലിസ്റ്റ് എന്ന് വരും?
ചെറുവത്തൂര്‍: ജില്ലയില്‍ നാനൂറിലധികം പ്രൈമറി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും പി.എസ്.സി നടപടികള്‍ ഒച്ചിഴയും വേഗത്തില്‍. ഈ സാഹചര്യത്തില്‍ അധ്യാപക നിയമന നടപടികള്‍ പി.എസ്.സി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ അധ്യയന വര്‍ഷം നിരവധി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. ഇത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തിരിച്ചടിയാവുകയും ചെയ്യും.
ജില്ലയില്‍ 280 ലധികം എല്‍.പി.എസ്.എ തസ്തികകളും 130 ലധികം യു.പി.എസ്.എ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതായി വിവരവാകാശ പ്രകാരം ലഭിച്ചിരിക്കുന്ന മറുപടിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ റിട്ടയര്‍മെന്റ് ഒഴിവുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ കണക്ക് കൂടുമെന്നിരിക്കെ ഇവിടങ്ങളിലെ നിയമനങ്ങളുടെ കാര്യത്തില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല.
അതേസമയം 2014ല്‍ പി.എസ്.സി നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്‍.പി.എസ്.എ, യു.പി.എസ്.എ റാങ്ക് ലിസ്റ്റുകള്‍ ഇതുവരെയായി പ്രസിദ്ധീകരിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ മെയ്, ജൂണ്‍ മാസങ്ങളിലായി അഭിമുഖം പൂര്‍ത്തിയാക്കിയാല്‍ തന്നെ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയൂ. എന്നാല്‍ ഈ ഒഴിവുകളില്‍ നിയമനം ആരംഭിക്കണമെങ്കില്‍ വീണ്ടും സമയമെടുക്കും. ഫലത്തില്‍ അര്‍ധവാര്‍ഷിക പരീക്ഷവരെ താല്‍കാലിക അധ്യാപകരെവച്ച് പഠനം മുന്നോട്ട് കൊണ്ടുപോകേണ്ടി വരും.
ഏപ്രില്‍, മെയ് മാസത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ജൂണില്‍ തന്നെ നിയമനം നടക്കുമെന്ന പ്രതീക്ഷിയിലായിരുന്നു ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ച ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുതലായി പ്രവേശനം നേടുന്നുണ്ട്. ജൂലൈ 15ന് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി അധിക തസ്തികകള്‍ കൂടി അനുവദിക്കപ്പെട്ടാല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."