HOME
DETAILS
MAL
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്
backup
March 12 2017 | 21:03 PM
മട്ടന്നൂര്‍: ചാവശ്ശേരി വളോറയില്‍ ബൈക്ക് നിയന്ത്രണം വിട്ടു കുഴിയില്‍ വീണ് യുവാക്കള്‍ക്ക് പരുക്ക്. നരയംപാറ വളയില്‍ ശാഫി ( 24), റമീസ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്തോടെ മട്ടന്നൂരില്‍ നിന്ന് കടയടച്ച് വരവേയാണ് സംഭവം. കെ.എസ്.ടി.പി റോഡ് പണിയുടെ ഭാഗമായുള്ള കലുങ്ക് കുഴിയിലേക് വീണാണ് അപകടത്തില്‍പെട്ടത്. മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കാത്തതുമൂലം ഈ മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."